കരിപ്പൂരില്‍ റണ്‍വേ അഞ്ച് മണിക്കൂര്‍ അടച്ചിടും

റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമായ കരിപ്പൂരിലെ റണ്‍വേ അഞ്ച് മണിക്കൂര്‍ അടച്ചിടാന്‍ തീരുമാനമായി. രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയായിരിക്കും അടച്ചിടുക. രാത്രികാലത്ത് വിമാന സര്‍വീസുകളെ കാര്യമായി ബാധിക്കാത്ത തരത്തിലാണ് ക്രമീകരണം.
karipoor
സാധാരണ ആറുവര്‍ഷം കൂടുമ്പോഴാണ് റണ്‍വേ റീകാര്‍പ്പറ്റിങ് നടത്താറുള്ളത്. കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ നവീകരണം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂര്‍ത്തിയായത്.  നിലവില്‍ കോഴിക്കോട്ട്‌നിന്നും വിമാനസര്‍വ്വീസുകള്‍ ഇല്ലാത്തതും മുന്‍പ് മൂന്നുമണിക്ക് സര്‍വീസ് നടത്തിയിരുന്ന റാക്ക് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിയതും റണ്‍വേ നവീകരണത്തിന് അനുകൂലമായതിനാലാവാം പുതിയ നീക്കം.

You must be logged in to post a comment Login