കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട.ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ ഇടയില്‍ വച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള ഫ്‌ളൈറ്റിലാണ് സ്വര്‍ണം കടത്തിയത്.
gold1111111-640x480
ഇത് ഒമ്പതാമത്തെ തവണയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണക്കടത്ത് രൂക്ഷമായ സാഹചര്യത്തില്‍ കസ്റ്റംസ് സംഘം  പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

You must be logged in to post a comment Login