കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട: രണ്ടു സ്ത്രീകള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആറ് കിലോ സ്വര്‍ണം കൂടി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസായ ഫിറോമാസയെയും യാത്രക്കാരിയായ റാഹിലയെയും കസ്റ്റംസ് അധികൃതര്‍ അറസ്റ്റുചെയ്തു.
gold1111111-640x480
കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കടത്തി കൊണ്ടുവന്ന 30 കിലോയിലധികം സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തിന് ഇടനിലക്കാരിയായി നിന്ന ഒരു എയര്‍ ഇന്ത്യ ജീവനക്കാരി തന്നെ അറസ്റ്റിലായതോടെ രാജ്യാന്തരതലത്തില്‍ വ്യാപിച്ചു കിടക്കുന്ന കളളക്കടത്ത് മാഫിയയെക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

You must be logged in to post a comment Login