കരിസ്മ സിഎംആറിന്റെ പുതിയ പതിപ്പ് വിപണിയിലേക്ക്

ഹീറോ മോട്ടോകോര്‍പിന്റെ പ്രീമിയം ബൈക്കായ കരിസ്മ സിഎംആറിന്റെ ഏറ്റവും പുതിയ പതിപ്പ് വരുന്നു. പഴയ മോഡലുമായി ഏറെ സാമ്യങ്ങളുണ്ടെങ്കിലും പുതിയതായി ഇറക്കുന്ന ഒരു ടൂവീലറിനു വേണ്ട പുതുകളെല്ലാം കരിസ്മ 2014ലും ഉണ്ട്.

അമേരിക്കന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ എറിക് ബ്യുവല്‍ റെയ്‌സിങു(ഇബിആര്‍) മായി സഹകരിച്ച് നിര്‍മിച്ചിരിക്കുന്നതിനാല്‍ ഇബിആര്‍ 1190 ആര്‍എസ് ഡിസൈനുമായി കരിസ്മയ്ക്ക് ചെറിയ സാമ്യമുണ്ട്. രാജ്യാന്തര മോഡലുകള്‍ക്കും പ്രീമിയം കാറുകള്‍ക്കും മാത്രം ലഭ്യമായ ഡേ ടൈം റണ്ണിങ് ലാംപും പുതിയ കരിസ്മയ്ക്ക് സ്വന്തം.
karisma
പുതിയ സിഎംആറിന്റെ എഞ്ചിനും കൂടുതല്‍ കരുത്തുറ്റതാണെന്നാണ് ഹീറോയുടെ അവകാശവാദം. സീറ്റിങ് ഉള്‍പ്പെടെയുള്ളവയില്‍ മാറ്റം വരുത്തിയാണ് പുതിയ കരിസ്മ എത്തുന്നത്. വില ഒന്നേകാല്‍ ലക്ഷത്തോളമാകുമെന്നാണ് സൂചന.

You must be logged in to post a comment Login