കരി ഓയില്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു

 തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്‍റെ ദേഹത്ത് കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ കേസിന്റെ  വിചാരണ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തുടരും.ഫെബ്രുവരി അഞ്ചിന് പരിഗണിക്കാനിരുന്ന കേസ് സര്‍ക്കാര്‍ ആവശ്യപ്രകാരം നേരത്തെ പരിഗണിക്കുകയായിരുന്നു. ചില പിഴവുകള്‍ സംഭവിച്ചുവെന്നും അതിനാല്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി ഒഴിവാക്കണമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഒന്നാം പ്രതി ഒഴികയുള്ളവര്‍ക്കെതിരേയുള്ള കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിലപാട് പുന:പരിശോധിച്ചത്. സര്‍ക്കാര്‍ നിലപാടിനെതിരെ ഐ.എ.എസ് അസോസിയേഷനും പ്രതിപക്ഷവും രംഗത്തത്തെിയിരുന്നു.

You must be logged in to post a comment Login