കരീനയും താനും നല്ല സുഹൃത്തുകളാകാന്‍ കാരണം തന്റെ അമ്മയാണ്: സാറ അലി ഖാന്‍

മുംബൈ: കരീന കപൂറിന്റെ കടുത്ത ഫാനാണ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്‍. പല തവണ സാറ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. കരീന അഭിനയിച്ച കഭി ഖുശി കഭി ഖം പുറത്തിറങ്ങുമ്പോള്‍ സാറയ്ക്ക് പ്രായം ആറ്. ചിത്രതത്തിലെ കരിനയുടെ സ്‌റ്റൈലൊക്കെ അന്ന് തന്നെ സാറ അനുകരിക്കുകമായിരുന്നു. ഇന്ന് കരീന സാറയുടെ രണ്ടാനമ്മയാണ്. ഇതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ തനിക്ക് തന്നെ അത്ഭുതം തോന്നുന്നു. എന്നാല്‍ താന്‍ ആഗ്രഹിച്ചിട്ടാണ് ഇങ്ങനെ നടന്നതെന്ന് പലരും പറയുമെന്നും സാറ കൂട്ടിച്ചേര്‍ത്തു.

Image result for sara-ali-khan-says-that-mother-made-me-love-and-accept-kareena-

അച്ഛന്‍ സെയ്ഫ് അലിഖാനും കരീനയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും സാറ മനസ് തുറന്നു.അച്ഛന് ഇഷ്ട്ടമുള്ള ആളെ തനിക്കും ഇഷ്ട്മാണ്. കരീനയും താനും നല്ല സുഹൃത്തുക്കളാണ്. കരീനയുമായി താന്‍ നല്ല ബന്ധത്തിലാകാന്‍ കാരണം തന്റെ അമ്മ അമൃത സിംഗാണ്. കരീനയേ വളരെ വേഗം അംഗീകരിക്കാനും സ്‌നേഹിക്കാനും തനിക്ക് കഴിഞ്ഞത് അമ്മ മൂലമാണ്. അച്ഛനും കരീനയും തമ്മിലുള്ള വിവാഹത്തിന് തന്നെ ഒരുക്കിയത് അമ്മയാണെന്നും സാറ പറഞ്ഞു.

Related image

You must be logged in to post a comment Login