കറിവേപ്പിലയുടെ രുചിയില്ലാതെ എന്ത് ഭക്ഷണം…?

ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന  ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തില്‍ വ്യാപകമായി വളര്‍ത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളില്‍ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് .ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമാണ് കറിവേപ്പിലകള്‍ ആഹാരത്തില്‍ ചേര്‍ത്ത് തുടങ്ങിയത്.

curry-leaf

മധ്യകേരളത്തിലെ ചില സ്ഥലങ്ങളില്‍ ‘കരുവേപ്പ്’ എന്നുപറയുന്നു. കറിവേപ്പിനോട് നല്ല സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്കറിവേപ്പ് എന്നത് ഒരു കുറ്റിച്ചെടിയാണ്. സമുദ്രനിരപ്പില്‍ നിന്നും 1000 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ ഇത് കൃഷിചെയ്ത് വരുന്നു. വേരില്‍നിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളില്‍ നന്നായി വളരുന്ന ഒരു സസ്യമാണിത്.

 

തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടില്‍ നിന്നും ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു. ഈ ഇലകളാണ് കറികള്‍ക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ പൂക്കള്‍ കുലകളായി കാണപ്പെടുന്നു. പരാഗണം വഴി ഉണ്ടാകുന്ന കായ്കള്‍ക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോള്‍ കായ്കള്‍ക്ക് കറുപ്പ് നിറം ആയിത്തീരും.കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നല്‍കുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാല്‍ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായും കറികള്‍ക്ക് സ്വാദും മണവും നല്‍കാനാണ് കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയില്‍ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്.

You must be logged in to post a comment Login