കലാകിരീടം വീണ്ടും പാലക്കാടിന്; അടുത്ത വര്‍ഷം കൊല്ലം വേദിയാകും

കാഞ്ഞങ്ങാട്: അറുപതാമത്ത് സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം നിലനിര്‍ത്തി പാലക്കാട്. രണ്ട് പോയിന്റ് വിത്യാസത്തില്‍ കോഴിക്കോടിനെയും കണ്ണൂരിനെയും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാലാക്കാടിന്റെ കിരീടനേട്ടം. 951 പോയന്റ് ആണ് പാലക്കാട് നേടിയത്. 949 പോയന്റുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.

തുടര്‍ച്ചയായി രണ്ടാം തവണയും കലോത്സവ ചരിത്രത്തില്‍ മൂന്നാം തവണയാണ് പാലക്കാട് കിരീടം നേടുന്നത്. അറബിക് കലോത്സവത്തില്‍ നാല് ജില്ലകള്‍ ജേതാക്കളായി. അതേസമയം അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം കൊല്ലത്ത് നടത്താന്‍ തീരുമാനിച്ചു.

161 പോയിന്റോടെ സ്‌കൂളുകളില്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒന്നാമതെത്തി. ആലപ്പുഴ എന്‍.എസ് ബോയ്‌സ് എച്.എസ്.എസ് മാന്നാര്‍ രണ്ടാമതും എത്തി.

 

You must be logged in to post a comment Login