‘കലാപൂരം’ ഇന്ന് കൊടിയിറങ്ങും

പാലക്കാടന്‍ മണ്ണിനെ കഴിഞ്ഞ ആറു ദിവസം കലയുടെ പൂരത്തിലാറാടിച്ച സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് കൊടിയിറങ്ങും. അവസാന ദിനം നാലിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മേളയുടെ അഭിമാനമായ സ്വര്‍ണക്കപ്പിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.ആതിഥേയരായ പാലക്കാടും മുന്‍ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടും ഒപ്പത്തിനൊപ്പം നിന്നു കലാകേരളത്തിന്റെ രാജാക്കന്മാരാകാന്‍ മത്സരിക്കുന്നു. തൊട്ടു പിന്നാലെ തൃശൂരും മലപ്പുറവും.

905 പോയിന്റ് വീതം നേടിയാണ് പാലക്കാടും കോഴിക്കോടും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാടിന് 419 പോയിന്റും ഹയര്‍ സെക്കന്ററി ഇനങ്ങളില്‍ 486 പോയിന്റുമുണ്ട്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കോഴിക്കോടിനാണു പോയിന്റ് കൂടുതല്‍.  മൂന്നാം സ്ഥാനത്തുള്ള തൃശൂരിന് ആകെ പോയിന്റ് 895 ആണ്. നാലാം സ്ഥാനത്ത് 879 പോയിന്റുമായാണു മലപ്പുറം കുതിക്കുന്നത്.
Oppana_0
ആദ്യദിനങ്ങളില്‍ പോയിന്റ് നിലയില്‍ മുന്നില്‍ നിന്ന തൃശൂര്‍ മത്സരം അവസാനിക്കുമ്പോള്‍ 860 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. മലപ്പുറം: 846, കണ്ണൂര്‍: 826, എറണാകുളം: 794, കോട്ടയം: 792, ആലപ്പുഴ: 782, കൊല്ലം: 777, കാസര്‍കോട്: 773, തിരുവനന്തപുരം: 756, വയനാട്: 736, പത്തനംതിട്ട: 698, ഇടുക്കി: 677 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.
വൈകിട്ടു നാലിനു നടക്കുന്ന സമാപനച്ചടങ്ങില്‍ നടി കാവ്യ മാധവന്‍ സമ്മാനദാനം നിര്‍വഹിക്കും. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. അബ്ദുറബ്ബ്, ഡോ. എം.കെ. മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

You must be logged in to post a comment Login