കല്യാണ്‍ ജൂവലേഴ്‌സിന്റെ അനോഖി അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളുടെ പുതിയ ശേഖരം വിപണിയില്‍

kalyan

കൊച്ചി: ആഭരണനിര്‍മാതാക്കളായ കല്യാണ്‍ ജൂവലേഴ്‌സ് അനോഖി അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളുടെ പുതിയ നിര വിപണിയിലിറക്കി. മികവുറ്റ രീതിയില്‍ പണിതെടുത്ത ആഭരണങ്ങളില്‍ അണ്‍കട്ട് ഡയമണ്ടുകളുടെ ഭംഗി എടുത്തുകാട്ടുന്നതാണ് അനോഖി ശേഖരം. സ്വന്തം മനസിലുള്ള സ്‌റ്റൈല്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആധുനിക യുഗത്തിലെ വധുക്കള്‍ക്കായി തയാറാക്കിയതാണ് ഈ അണ്‍കട്ട് ഡയമണ്ട് ശേഖരം. ആധുനികതയും പരമ്പരാഗതവുമായ ശൈലികള്‍ ഒന്നുപോലെ സമ്മേളിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

പേര് സൂചിപ്പിക്കുന്നതുപോലെ അണ്‍കട്ട് ഡയമണ്ട് ശേഖരം താരതമ്യങ്ങളില്ലാത്തവയാണ്. വളരെ വ്യത്യസ്തമായ നിറങ്ങളിലുള്ള റൂബി, സഫയര്‍ റോയല്‍ ബ്ലൂ, എമറാള്‍ഡിന്റെ കടും ഹരിതനിറം എന്നിവയെല്ലാം ഈ ആഭരണങ്ങളെ ഭംഗിയുറ്റതാക്കുന്നു. ഓരോ ഇന്ത്യന്‍ വനിതയുടെയും ശേഖരത്തിലെ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായവയാണ് അനോഖി ആഭരണങ്ങള്‍. ഐവറിയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന വധുകള്‍ക്കായുള്ളതാണ് ജോധ അക്ബര്‍, ജുംമ്ക നിരയിലുള്ള ആഭരണങ്ങള്‍. ആധുനിക ഫാഷന്‍ ഇഷ്ടപ്പെടുന്ന വധുക്കള്‍ക്ക് ചന്ദ് ബാലിസ്, ഛക്രി കംഗണ്‍ എന്നിവ യോജിക്കും. ആധുനിക നിറങ്ങളില്‍ അണിഞ്ഞൊരുങ്ങിയ വധുക്കള്‍ക്ക് അനോഖിയുടെ സ്‌റ്റേറ്റ്‌മെന്റ് പീസുകള്‍ നന്നായി ചേരും.

സ്വന്തം ഭാവി സ്വയം തീരുമാനിക്കാന്‍ പ്രാപ്തിയുള്ള ആധുനിക വനിതകളുടെ സ്‌റ്റൈലിന് അനുയോജ്യമാണ് പുതിയ അനോഖി ശേഖരമെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. അണ്‍കട്ട് റൂബി, എമറാള്‍ഡ്, മറ്റ് അമൂല്യ സ്റ്റോണുകളും അടങ്ങിയ ഈ ശേഖരം ആഡംബരം നിറഞ്ഞതാണ്. ഓരോ ആഭരണവും തനത് മൂല്യം വിളിച്ചറിയിക്കുന്നതാണ്. പുതിയ നിരയിലുള്ള അനോഖി ആഭരണങ്ങള്‍ വിപണിയിലിറക്കുന്ന വേളയില്‍ അന്‍പതിനായിരം രൂപയ്ക്കു മുകളിലുള്ള പര്‍ച്ചേയ്‌സുകള്‍ക്ക് ഒരു ഗ്രാം സ്വര്‍ണനാണയം സൗജന്യമായി നല്കുമെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്‌സിന്റെ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തെലുങ്കാന ഷോറൂമുകളില്‍ ഈ ഓഫര്‍ ലഭ്യമാകും. കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ സോനം കപൂറായിരിക്കും പുതിയ അനോഖി ആഭരണശേഖരത്തിന്റെ പരസ്യ കാമ്പെയ്‌നില്‍ പ്രത്യക്ഷപ്പെടുക.

You must be logged in to post a comment Login