കല്ലടയിൽ പീഡന ശ്രമം: ഡ്രൈവർക്ക് മേൽ ജാമ്യമില്ലാ വകുപ്പുകൾ, ലൈസൻസ് റദ്ദാക്കി

 

തേഞ്ഞിപ്പലം: തമിഴ്‌നാട് സ്വദേശിയായ യുവതിയെ കഴിഞ്ഞ ദിവസം രാത്രി ബസിൽ വെച്ച് പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കല്ലട ബസ് ഡ്രൈവറുടെ മേൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ബസിലെ രണ്ടാം ഡ്രൈവറാണ് കോട്ടയം സ്വദേശിയായ ജോൺസൺ ജോസഫ്. ജോൺസന്റെ ലൈസൻസ് റദ്ദ് ചെയ്തതായി ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മോട്ടോർ വാഹന വകുപ്പും പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് തേഞ്ഞിപ്പലം പൊലീസാണ് യാത്രക്കാരിയുടെ പരാതിയെ തുടർന്ന് കേസെടുത്തത്. ഇന്ന് പുലർച്ചെ യുവതി കല്ലട ബസിൽ കണ്ണൂരിൽ നിന്നും കൊല്ലത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് സംഭവം.

തന്റെ ശരീരത്തിൽ ആരോ കയറിപ്പിടിച്ചെന്ന് മനസിലാക്കിയ യുവതി ഉടൻ തന്നെ മറ്റ് യാത്രക്കാരെ വിവരമറിയിച്ചു. ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാർ അതിന് തയ്യാറായില്ല. തുടർന്ന്, യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ബസ് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 21ന് യാത്രക്കാരായ രണ്ടു യുവാക്കളെ മർദ്ദിച്ച സുരേഷ് കല്ലടയുടെ ബസിനുള്ളിൽ മർദ്ദിച്ചത് വലിയ വിവാദമായിരുന്നു. സുരേഷ് കല്ലടയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വാഹനത്തിൽ തന്നെയാണ് ഇന്നലെ യുവതിക്ക് നേരെ പീഡന ശ്രമമുണ്ടായത്. യുവാക്കളെ മർദ്ദിസിക്കുന്ന വീഡിയോ ബസിലെ മറ്റൊരു യാത്രക്കാരൻ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വാർത്തയായത്.

You must be logged in to post a comment Login