കല്ലുമ്മക്കായ ഫ്രൈ

kalluവടക്കേ മലബാറില്‍ കല്ലുമ്മക്കായ എന്നും ചിലയിടങ്ങളില്‍ കടുക്ക എന്നും അറിയപ്പെടുന്ന കല്ലുമ്മക്കായ വളരെ ടേസ്റ്റിയാണ്. ചോറിനൊപ്പവും പത്തിരിക്കൊപ്പവുമൊക്കെ കഴിക്കാന്‍ പറ്റിയ ഒരു കല്ലുമ്മക്കായ വിഭവമാണിത് ഇത്തവണ.
വൃത്തിയാക്കിയ കല്ലുമ്മക്കായ500 ഗ്രാം
മുളക് പൊടി3 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടികാല്‍ ടീ സ്പൂണ്‍
കുരുമുളക് പൊടി1 ടീ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണആവശ്യത്തിന്
ഇഞ്ചി1 കഷണം
പെരുംജീരകം കാല്‍ ടീ സ്പൂണ്‍
വെളുത്തുള്ളി35 അല്ലി
കറിവേപ്പില1ചെറിയ തണ്ട്
ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര്

തയ്യാറാക്കുന്ന വിധം:
കല്ലുമ്മക്കായ മുളക് പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി, പെരുംജീരകം, ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര്, ഇവ ചേര്‍ത്ത് അര മണിക്കൂര്‍ നന്നായി കുഴച്ച് വയ്ക്കുക; വെളിച്ചെണ്ണ നന്നായി ചൂടാകുമ്പോള്‍ മുറിച്ചിട്ട കറിവേപ്പില കൂടിയിട്ട് എണ്ണയില്‍ വറുത്തെടുക്കുക. തവിട്ടുനിറം ആകുമ്പോള്‍ കോരി എടുക്കുക. കല്ലുമ്മക്കായ് ഫ്രൈ

You must be logged in to post a comment Login