കല്‍ക്കരി കുംഭകോണം: അന്തിമ തീരുമാനം എടുത്തത് മന്‍മോഹന്‍ സിംഗ്; ഗുരുതര ആരോപണവുമായി കമ്പനി


ഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെ ഗുരുതര ആരോപണവുമായി രണ്ട് കല്‍ക്കരി കമ്പനി രംഗത്ത്. ചത്തീസ്ഗഡ് ആസ്ഥാനമായുള്ള ജെഎല്‍ഡി യവത്മല്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത എന്നിവരാണ് മന്‍മോഹന്‍സിംഗിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് മന്‍മോഹന്‍സിംഗിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. കല്‍ക്കരി വകുപ്പ് ചുമതല വഹിച്ചിരുന്ന മന്‍മോഹന്‍സിംഗായിരുന്നു കല്‍ക്കരിപ്പാടം അനുവദിച്ചുകൊണ്ട് അന്തിമ തീരുമാനം എടുത്തതെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്.

ഫത്തേപൂര്‍ ഈസ്റ്റില്‍ കല്‍ക്കരിപ്പാടം സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ജെ എല്‍ഡി കമ്പനി വിചാരണ നേരിടുന്നത്. കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വകുപ്പ് സെക്രട്ടറി എച്ച സി ഗുപ്തയെ ചോദ്യം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് വകുപ്പ് മന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിനെ പ്രോസിക്യൂട്ട് ചെയ്യുന്നില്ലെന്ന് കമ്പനി അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ കോടതിയോട് ചോദിച്ചു.

You must be logged in to post a comment Login