കളമശ്ശേരിയിലെ ദേശീയ പാതാ അതോറിറ്റി ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം

കൊച്ചി: എറണാകുളം കളമശ്ശേരിയിലെ ദേശീയ പാതാ അതോറിറ്റി ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം. ഇന്നു രാവിലെ 8.45 നും ഒമ്പതു മണിക്കുമിടയിലാണ് ആക്രമണമുണ്ടായത്. ദേശീയ പാതാ അതോറിറ്റി ഓഫീസിലെ ഫയലുകളില്‍ ചിലതിന് തീവെക്കുകയും ചെയ്തു.. ഓഫീസ് പരിസരത്ത് മാവോയിസ്റ്റ് ലഘുലേഖകളും വിതറിയിട്ടുണ്ട്.സാമ്രാജിത്വം തുലയട്ടെ, ചുങ്ക പാത തുലയട്ടെ, ദേശീയ പാതയുടെ പേരിലുള്ള കുടിയൊഴിക്കല്‍ അവസാനിപ്പിക്കുക, റോഡ് സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളോടു കുടിയ ലഘുലേഖകളാണ് പരിസരത്ത് നിന്നും കണ്ടെത്തിയത്.. രാവിലെ ഒമ്പതു മണിക്ക് ജീവനക്കാര്‍ എത്തിയപ്പോഴാണ് ഓഫീസ് അക്രമിക്കപ്പെട്ട വിവരം അറിയുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ കെ.ജെ ജെയിംസ് സ്ഥല ത്തെത്തിയിട്ടുണ്ട്.

You must be logged in to post a comment Login