കള്ളനും കള്ളനെ പിടിക്കുന്നവരും തമ്മില്‍ ഏറെ നാള്‍ സൗഹൃദം പറ്റില്ലെന്ന് ജേക്കബ് തോമസ്

ന്യൂ​ഡ​ൽ​ഹി: ക​ള്ള​നും ക​ള്ള​നെ പി​ടി​ക്കു​ന്ന​വ​രും ത​മ്മി​ൽ ഏ​റെ​നാ​ൾ സൗ​ഹൃ​ദം പ​റ്റി​ല്ലെ​ന്ന് മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ്. അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന വി​സി​ൽ ബ്ലോ​വ​ർ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യി​ൽ സ​മീ​പി​ച്ച​ത് വിശദീകരിക്കുകയായിരുന്നു ജേ​ക്ക​ബ് തോ​മ​സ്. രാ​ഷ്ട്രീ​യ അ​ഴി​മ​തി​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് ത​നി​ക്കെ​തി​രെ ഭീ​ഷ​ണി​യു​ണ്ടാ​യ​തെ​ന്നും അദ്ദേഹം വ്യക്തമാക്കി.

അ​ഴി​മ​തി ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​തി​നെ എ​തി​ർ​ക്കു​ന്ന​വ​രു​മാ​യി ഒ​ന്നി​ച്ചു​പോ​കാ​ൻ ക​ഴി​യി​ല്ല. രാ​ഷ്ട്രീ​യ അ​ഴി​മ​തി​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് എ​നി​ക്കെ​തി​രെ ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. അ​ഴി​മ​തി​യെ​കു​റി​ച്ച് പ​റ​യു​ന്ന​വ​ർ​ക്കു സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന​തി​നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ള്ള​നും ക​ള്ള​നെ പി​ടി​ക്കു​ന്ന​വ​രും ത​മ്മി​ൽ ഏ​റെ​നാ​ൾ സൗ​ഹൃ​ദം പ​റ്റി​ല്ല. അ​ഴി​മ​തി​യി​ല്ല എ​ന്നു സാ​ധാ​ര​ണ​ക്കാ​ർ​ക്കു കാ​ണാ​ൻ പ​റ്റ​ണം. കേ​ര​ള​ത്തി​ലെ വി​സി​ൽ​ബ്ലോ​വ​ർ ന​യം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു.

വി​സി​ൽ ബ്ലോ​വ​ർ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ജേ​ക്ക​ബ് തോ​മ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച ഹൈ​ക്കോ​ട​തി മാ​ർ​ച്ച് ആ​ദ്യം പ​രി​ഗ​ണി​ക്കാ​നാ​യി ഹ​ർ​ജി മാ​റ്റി.

അ​ഴി​മ​തി​ക​ൾ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രു​ന്ന​വ​രെ വേ​ട്ട​യാ​ടു​ന്ന​ത് ത​ട​യാ​നു​ള്ള വി​സി​ൽ ബ്ലോ​വ​ർ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ത​നി​ക്കു സം​ര​ക്ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2010ൽ ​ജേ​ക്ക​ബ് തോ​മ​സ് ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ഉ​പ​ഹ​ർ​ജി​യു​മാ​യാ​ണ് ഇ​പ്പോ​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്. സം​ര​ക്ഷ​ണ​ത്തി​ന് അ​ർ​ഹ​ത ഉ​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ കേ​ന്ദ്ര വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ത​നി​ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​മെ​ന്നും ജേ​ക്ക​ബ് തോ​മ​സി​ന്റെ ഹ​ർ​ജി​യി​ലു​ണ്ട്.

താ​ൻ കേ​ര​ള​ത്തി​ൽ സു​ര​ക്ഷി​ത​ന​ല്ലെ​ന്നും സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് പോ​സ്റ്റിം​ഗ് ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജേ​ക്ക​ബ് തോ​മ​സ് 2017 ഫെ​ബ്രു​വ​രി 27നു ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​ൻ​മേ​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി അ​റി​യി​ക്കാ​നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

You must be logged in to post a comment Login