കഴിവിന്റെ പരമാവധി ശ്രമിച്ചു; നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടു; പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് മെസി

മോസ്‌കോ: ഐസ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ നിര്‍ണായകമായ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും അത് ലക്ഷ്യത്തിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷയെന്നും മെസി പറഞ്ഞു.

ഐസ്‌ലന്‍ഡ് പ്രതിരോധം തുളച്ച് ഗോള്‍ നേടാന്‍ തങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതാണ്. എന്നാല്‍ അതിന് സാധിച്ചില്ല. ഗോളെന്നുറച്ച ഒരുപിടി അവസരങ്ങളാണ് നഷ്ടപ്പെട്ടതെന്നും അര്‍ജന്റീന വിജയം അര്‍ഹിച്ചിരുന്നുവെന്നും മെസി പറഞ്ഞു.

ആദ്യ മത്സരത്തില്‍ നിന്ന് ഒരു പോയിന്റ് മാത്രം നേടി ലോകകപ്പ് പോരാട്ടം തുടങ്ങാനല്ല തന്റെ ടീം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അനുകൂലമായില്ല മെസി പറഞ്ഞു.

മത്സരങ്ങള്‍ ഇനിയുമുണ്ട്. ഈ ഒരൊറ്റ കളിയിലൂടെ അര്‍ജന്റീനയുടെ ലോകകപ്പ് മത്സരങ്ങള്‍ക്ക് മങ്ങലൊന്നുമേറ്റിട്ടില്ലെന്നും തങ്ങള്‍ ശക്തമായി തന്നെ തിരിച്ചു വരുമെന്നും മെസി വ്യക്തമാക്കി.

You must be logged in to post a comment Login