കഴുത്തിനെ മറയ്ക്കാന്‍ ടര്‍ട്ടില്‍ നെക്ക് ടീഷര്‍ട്ടുകള്‍

കഴുത്ത് മറഞ്ഞു കിടക്കുന്ന ടര്‍ട്ടില്‍ നെക്ക് ടീഷര്‍ട്ടുകള്‍ ഇന്ന് വിപണിയിലെ താരമാണ്.പാന്റുകള്‍ക്കും സ്‌കര്‍ട്ടുകള്‍ക്കുമൊപ്പം ധരിക്കാവുന്ന ടര്‍ട്ടില്‍ നെക്കിനോട് ഇഷ്ടം കൂടിയിരിക്കുകയാണ് ക്യാംപസ് സുന്ദരികള്‍.ജീന്‍സിനൊപ്പം ടീഷര്‍ട്ടുകള്‍ ധരിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് രണ്ടാമതൊന്നാലോചിക്കാതെ ടര്‍ട്ടില്‍ തെരഞ്ഞെടുക്കാം.

പാന്റുകള്‍ക്ക് യോജിക്കുന്ന തരത്തില്‍ പ്രിന്റുകളുളളവയും സ്‌കര്‍ട്ടിനിണങ്ങുന്ന  കറുപ്പ് നിറത്തിലുലളവയും ഇന്ന് വിപണിയിലുണ്ട്.ഏത് കാലാവസ്ഥയിലും അനുയോജ്യമാണ് ഇവ.ടര്‍ട്ടിലിന് പുറമേ കോട്ടോ മറ്റോ ധരിക്കുന്നതും നല്ലതാണ്.ഫുള്‍ കൈയുളളതും സ്ലീവ്‌ലെസ്സുമായ ടര്‍ട്ടില്‍ ലഭ്യമാണ്.സ്ലീവ്‌ലെസ് ടര്‍ട്ടിലിന് മുകളില്‍ ടര്‍ട്ടിലിന്റെ നിറത്തിന് യോജിക്കുന്ന ഒരു കോട്ട് ധരിക്കുന്നത് നിങ്ങളെ കൂടുതല് സുന്ദരിയാക്കും.
Untitled-1 copy

ആദ്യകാലത്ത് കപ്പല്‍ യാത്രക്കരുടെ വേഷമായിരുന്നു ടര്‍ട്ടില്‍.പിന്നീടിത് സ്ത്രീകളുടെ പ്രിയ വേഷമായി മാറി.അധികം വണ്ണം തോന്നിക്കാത്ത ശരീരത്തോട് ഒട്ടിക്കിടക്കും ടര്‍ട്ടില്‍.ലെതര്‍ ജാക്കറ്റുകളും അനിമല്‍ പ്രിന്റ് പാന്റുകളുമൊക്കെ നിങ്ങള്‍ക്ക് കുറച്ച് മോഡേണ്‍ ലുക്ക് നല്‍കും.പുരുഷകേസരികള്‍ക്കും ടര്‍ട്ടില്‍ തെരഞ്ഞെടുക്കാം.അല്പം വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ടര്‍ട്ടില്‍.വേഷം കെട്ടി നടക്കാന്‍ ഇവന് ഇവള്‍ക്ക് നാണമില്ലേ എന്നു കേള്‍ക്കാന്‍ കെല്‍പ്പുളളവര്‍ക്ക് ടര്‍ട്ടില്‍ ധൈര്യ പൂര്‍വ്വം തെരഞ്ഞെടുക്കാം.

 

 

You must be logged in to post a comment Login