കവിയൂര്‍ കേസ് സി.ബി.ഐ കോടതി ഇന്ന് പരിഗണിക്കും

കവിയൂര്‍ കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.അനഘയെ അച്ഛന് നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചുവെന്ന കാണിച്ച് സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടിന് മേലുള്ള വാദമാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

സി.ബി.ഐ.യുടേത് നികൃഷ്ടമായ കണ്ടെത്തലാണെന്നാണ് കോടതി വിലയിരുത്തിയത്.അനഘയുടേത് ആത്ഹത്യയാണെന്ന സി.ബി.ഐ.യുടെ കണ്ടെത്തല്‍ അന്വേഷണ ഘട്ടത്തില്‍ വിചാരണക്കോടതി അംഗീകരിച്ചതിനെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

You must be logged in to post a comment Login