കവിള്‍ തുടുക്കാന്‍ പ്രകൃതിദത്തമാര്‍ഗങ്ങള്‍…

തിളക്കമാര്‍ന്ന പിങ്ക് കവിളുകള്‍ മേക്കപ്പിനും മുഖത്ത് പൂശുന്ന ചുവപ്പ് നിറത്തിനും മേലേ നില്‍ക്കുന്നതാണ്. കവിളിലെ സ്വഭാവികമായ ശോഭ ചര്‍മ്മത്തിന് ആരോഗ്യം തോന്നിപ്പിക്കാനും സഹായിക്കും. നിങ്ങളുടെ പതിവ് ചായക്കൂട്ടിനെ ഉപേക്ഷിച്ച് സ്വഭാവികമായ, വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ചിലത് ഉപയോഗിച്ച് കവിളുകളെ ആകര്‍ഷകമാക്കാം.

ബീറ്റ്‌റൂട്ട് സത്ത്
ചര്‍മ്മത്തിന് പിങ്ക് നിറം നല്കാന്‍ ഉത്തമമാണ് ബീറ്റ്‌റൂട്ട്. 2-3 ബീറ്റ്‌റൂട്ട് വെള്ളത്തില്‍ വേവിച്ച് അവ ഉടച്ച് കുഴമ്പ് പരുവമാക്കുക. ഇതിലേക്ക് 3 ടീസ്പൂണ്‍ ചീനക്കളിമണ്ണ് ചേര്‍ത്ത് കഴുത്തിലും മുഖത്തും പുരട്ടാം. 20 മിനുറ്റിന് ശേഷം ഇത് കഴുകിക്കളയുക.
മസൂര്‍ ദാല്‍
മസൂര്‍പരിപ്പും അല്‍പം  പാലില്‍ 30 മിനുട്ട് കുതിര്‍ക്കുക.  ഇത് നല്ലതുപോലെ അരച്ച് കുഴമ്പ് പരുവമാക്കുക. ഇതിലേക്ക് അല്പം ചീനക്കളിമണ്ണ് ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനുട്ടിന് ശേഷം കഴുകിക്കളയാം.
കടലപ്പൊടി, മില്‍ക്ക് ക്രീം, ഗോതമ്പ് തവിട്, തൈര്
മൃദുവായ അരുണിമയാര്‍ന്ന നിറം കിട്ടാന്‍ 23 ടീസ്പൂണ്‍ കടലപ്പൊടിയില്‍ ഒരു സ്പൂണ്‍ മില്‍ക്ക് ക്രീം, 3 ടീസ്പൂണ്‍ ഗോതമ്പ് തവിട്, തൈര് എന്നിവ ചേര്‍ക്കുക. ഈ ഫേസ്പാക്ക് തേച്ച് 15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക.
വെള്ളരിക്ക കുഴമ്പ്
ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ചര്‍മ്മം ഉരിക്കല്‍ പ്രധാനപ്പെട്ട കാര്യമാണ്. വെള്ളരിക്ക കുഴമ്പ് രൂപത്തിലാക്കി മുഖത്ത് തേക്കുന്നത് നല്ല നിറം കിട്ടാന്‍ സഹായിക്കും. മുഖത്തെ കറുത്ത പാടുകള്‍ മങ്ങാനും നിര്‍ജീവ കോശങ്ങളെ നീക്കം ചെയ്യാനും ഒരേ സമയം ഇത് സഹായിക്കും.
വെള്ളരിക്ക, നാരങ്ങ, പാല്‍, തേന്‍
അരിഞ്ഞ വെള്ളരിക്ക, നാരങ്ങ നീര് (കാല്‍ കപ്പ്), 5 ടീസ്പൂണ്‍ വീതം തേന്‍, പാല്‍ എന്നിവ കലര്‍ത്തി കൊഴുപ്പ് കിട്ടാന്‍ ധാന്യമാവും ചേര്‍ത്ത് ഫേസ് പാക്ക് നിര്‍മ്മിക്കുക. ഈ മിശ്രിതം 5-6 മണിക്കൂര്‍ തണുപ്പിക്കുക. തുടര്‍ന്ന് ഇതുപയോഗിച്ച് ഫേസ്പാക്ക് ചെയ്യാം. 15-20 മിനുട്ട് ഇത് മുഖത്ത് ഇരിക്കണം.
നാരങ്ങ, പാല്‍ മസാജ്
ചര്‍മ്മം ആരോഗ്യത്തോടെയിരിക്കുന്നതില്‍ മസാജിങ്ങിന് പ്രാധാന്യമുണ്ട്. ഇതിന് കാല്‍കപ്പ് നാരങ്ങ നീരും പാലും തമ്മില്‍ കലര്‍ത്തുക. ഇതുപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കും.
ബദാം പൊടി
ചര്‍മ്മത്തിന് തിളക്കം കിട്ടാന്‍ നനവുണ്ടായിരിക്കേണ്ടത് പ്രധാന കാര്യമാണ്. കുറച്ച് ബദാം പൊടിച്ച് അതില്‍ ചതച്ച റോസാപ്പൂവിതളുകളും, 5 ടീസ്പൂണ്‍ വീതം പുതിന നീരും, തേനും ചേര്‍ക്കുക. ക്രീം പോലെയുള്ള ഇത് 5-6 ദിവസം ഫ്രിഡ്ജില്‍ വെച്ച് ഫേസ്പാക്കായി ഉപയോഗിക്കാം. ആദ്യ ആഴ്ചയില്‍ തന്നെ ഫലം കണ്ട് തുടങ്ങും. രാത്രി കിടക്കാന്‍ പോകുമ്പോള്‍ ഇത് മുഖത്ത് തേക്കാവുന്നതാണ്.

You must be logged in to post a comment Login