കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് വീരമൃത്യു

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് വീരമൃത്യു. ജമ്മുകശ്മീർ പൊലീസിലെ എസ്പിഒ ബില്ലാൽ ആണ് മരിച്ചത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സബ് ഇൻസ്‌പെക്ടർ അമർദീപ് പരിഹർ ആർമി ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. .ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിച്ചതായി സുരക്ഷ സേന അറിയിച്ചു.പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം കാശ്മീരിൽ ഉണ്ടാകുന്ന ആദ്യത്തെ ഏറ്റുമുട്ടലാണിത്.

You must be logged in to post a comment Login