കശ്മീരില്‍ നിന്നും പൈലറ്റാവുന്ന ആദ്യ മുസ്‌ലിം വനിത ‘ഇറാം ഹബീബ്’

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ നിന്നും ആദ്യ മുസ്‌ലിം വനിതാ പൈലറ്റായി ചരിത്രം സൃഷ്ടിച്ച് ഇറാം ഹബീബ് എന്ന 33 കാരി. കശ്മീരില്‍ നിന്നുള്ള മൂന്നാമത്തെ വനിതാ പൈലറ്റായ ഇറാം ഹബീബി സെപ്തംബര്‍ മുതല്‍ ഇന്‍ഡിഗോയില്‍വച്ച്  വിമാനം പറത്തും.

2016ല്‍ കശ്മീരി പണ്ഡിറ്റായ തന്‍വി റെയ്ന എയര്‍ ഇന്ത്യയില്‍ പൈലറ്റായി വിമാനം പറത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കശ്മീര്‍ സ്വദേശി ആയിഷ അസീസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റുഡന്റ് പൈലറ്റായി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതിന് ശേഷമാണ് കശ്മീരിലെ മുസ്ലീം വിഭാഗത്തില്‍ നിന്നും ഇറാം ഹബീബും ഈ രംഗത്തേക്ക് വരുന്നത്.

പൈലറ്റാകാന്‍ വന്ന താന്‍ ഒരു കശ്മീര്‍ മുസ്ലീംമാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ടിരുന്നു. പക്ഷേ, തന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കാനുളള ആഗ്രഹമായി താന്‍ മുന്നോട്ട് പോയെന്നും ഇറാം ഹബീബ് പറഞ്ഞു.

2016 യുഎസില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ഇറാം ഹബീബ് ദല്‍ഹിയില്‍ വാണിജ്യ പൈലറ്റ് ലൈസന്‍സിനുള്ള ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്

You must be logged in to post a comment Login