കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പാംപോറില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. മോട്ടോര്‍ സൈക്കിളിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ശ്രീനഗര്‍ -ജമ്മു ദേശീയ പാതയില്‍ ഝലം നദിയോട് ചേര്‍ന്നായിരുന്നു സംഭവം.

സൈന്യം തിരിച്ചടിച്ചു. എന്നാല്‍, ജനവാസ കേന്ദ്രമായതിനാല്‍ കൂടുതല്‍ ആക്രമണം നടത്താനായില്ലെന്നും തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും സൈനിക വക്താവ് വ്യക്തമാക്കി.

ഈ വര്‍ഷം ഇതുവരെയായി സംസ്ഥാനത്ത് 60 സൈനികര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും 106 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 97 ഏറ്റുമുട്ടലുകളിലായി 146 തീവ്രവാദികളെ വധിക്കാന്‍ സൈന്യത്തിനും കഴിഞ്ഞു. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ 276 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നതായും ഇതിലൂടെ 109 പേര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സ്ഥിരീകരിച്ചിരുന്നു.

You must be logged in to post a comment Login