കശ്മീര്‍ പ്രശ്‌നം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം;ഇന്ത്യയ്ക്ക് നവാസ് ഷെരീഫിന്റെ മുന്നറിയിപ്പ്

ഇസ്‌ലാമാബാദ്:പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കശ്മീര്‍ പ്രശ്‌നം അതീവ ഗൗരവത്തോടെ ചര്‍ച്ച ചെയ്‌തേ മതിയാവൂവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മുന്നറിയിപ്പ്. സാര്‍ക് ഉച്ചകോടിക്കു ശേഷം നേപ്പാളില്‍ നിന്നും മടങ്ങവെയായിരുന്നു ഷരീഫിന്റെ പുതിയ പ്രസ്താവന നടത്തിയത്. കശ്മീര്‍ നേതാക്കളുമായി പാക്കിസ്ഥാന്‍ ചര്‍ച്ച നടത്തിയതിന്റെ പേരില്‍ സെക്രട്ടറി തലത്തില്‍ നടത്തി വന്ന ചര്‍ച്ചകള്‍ ഇന്ത്യ റദ്ദാക്കാന്‍ പാടില്ലായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തുന്നതിനു മുന്നോടിയായി പാക്കിസ്ഥാന്‍, കശ്മീര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്താറുള്ളതാണ്. കശ്മീരികളുമായി ബന്ധപ്പെട്ട പ്രശ്‌നമെന്ന നിലയില്‍ അവരുമായി കൂടിക്കാഴ്ച നടത്തിയതില്‍ പുതുമയൊന്നുമില്ല, ഷരീഫ് പറഞ്ഞു.

You must be logged in to post a comment Login