കസേരയിടാന്‍ പറ്റില്ലെന്ന് പൊലീസ്;കാക്കനാട് കലക്ടറേറ്റ് ഉപരോധിക്കാനെത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം

കൊച്ചി:എറണാകുളത്തെ യുഡിഎഫ് കലക്ടറേറ്റ് ഉപരോധത്തില്‍ പുലര്‍ച്ചെ തന്നെ സംഘര്‍ഷാവസ്ഥ. കാക്കനാട്ടെ കലക്ടറേറ്റ് സമുച്ചയത്തിന്റെ വടക്കേ കവാടം ഉപരോധിക്കാനെത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് വാക്കു തര്‍ക്കമുണ്ടായത്. കവാടത്തില്‍ കസേരയിടാന്‍ പറ്റില്ലെന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിത സിഐ നിലപാടെടുത്തു .

എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. പൊലീസിന്റെ വിലക്ക് മറികടന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കസേരയിട്ടിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞതോടെ വാക്ക് തര്‍ക്കം രൂക്ഷമായി. പിന്നീട് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥലത്തെത്തി കസേര ഇടാന്‍ അനുമതി നല്‍കിയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നത്.

You must be logged in to post a comment Login