കാടറിഞ്ഞ്, മനം നിറഞ്ഞ് ശിരുവാണി യാത്ര

18194157_1502046126536583_4886392944722861896_n

പാലക്കാടന്‍ മലയോരമേഖലയോടടുത്ത് അഗളി ഫോറസ്റ്റ് റേഞ്ചിന്റെ ഭാഗമാണ് ശിരുവാണി. മണ്ണാര്‍ക്കാട്ടു നിന്ന് പത്തു കിലോമീറ്റര്‍ പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്ത്, ചിറക്കല്‍പടിയില്‍ നിന്നും പാലക്കയം വഴി 18 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ശിരുവാണി ഡാമിലെത്താം.

ഡാമിലേക്കുള്ള സവാരിയും കൊടുംവനത്തിനുള്ളിലെ പട്യാര്‍ ബംഗ്ലാവിലെ താമസവുമാണ് ഇവിടുത്തെ വിനോദം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് മൂന്നുവരെയാണ് സന്ദര്‍ശനം. സ്വകാര്യ വാഹനങ്ങള്‍ക്കും വനത്തിനുള്ളിലേക്കു കടന്നുപോകാം. സര്‍ക്കാര്‍ വാഹനത്തില്‍ ഒരാള്‍ക്ക് 230 രൂപയും സ്വകാര്യ വാഹനത്തില്‍ 500 രൂപയുമാണ് ചാര്‍ജ്. ഗൈഡ് ഫീസ് വേറെയും. മൂന്നു മണിക്കൂറാണ് വനയാത്ര. തമിഴ്‌നാട് അതിര്‍ത്തിയില്‍ യാത്ര അവസാനിക്കും. പിന്നെ മലമുകളിലേക്കുള്ള കയറ്റമാണ്. മഴയുണ്ടെങ്കില്‍ കൂടെ ഉപ്പ് (അട്ട ശല്യം) കൊണ്ടുപോകാന്‍ മറക്കരുത്.

അഗളി ഫോറെസ്റ്റ്‌ റെയ്ജ് നു കീഴിലാണ് ശിരുവാണി എന്ന അതിസുന്ദരമായ സ്ഥലം ഇവിടെ എത്തുന്നതിനു മുൻപ് നമ്മളെ സ്വീകരിക്കുന്ന ഓരോ സ്ഥലങ്ങളും കണ്ണിനു ഉത്സവമാക്കുന്ന കാഴ്ചകളാണ് ,ഇതിൽ ആദ്യമെത്തുക കാഞ്ഞിരപുഴ ഡാം ആണ് ,അതു കഴിഞ്ഞാൽ ശിരുവാണി ഡാം ആയി ,പക്ഷേ സന്ദർശകർക്ക് ഇതുവരെ തുറന്നു കൊടുത്തിട്ടില്ല ഇവിടെ

ഇനി മുന്നോട്ടുള്ള ഓരോ ദൂരവും ആവേശം കൂട്ടുന്നു ,ഒരു ഭാഗത്ത്‌ പട്ടിയാർ പുഴയും പിന്നെ നിബിന്ധ വനവും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കാഴ്ചകൾ കണ്ടു ഞങ്ങൾ ശിരുവാണിയിൽ എത്തി

സർവശക്തനായ ദൈവത്തോട് ആദ്യം തന്നെ നന്ദി പറയട്ടെ ഈ പ്രകൃതി വിസ്മയതിലെയ്ക്ക് ഞങ്ങളെ എത്തിച്ചതിന് ദൈവം കൈയോപ്പിട്ട മനോഹര ദൃശ്യങൾ ഒപ്പിയെടുക്കുന്നതിനു കൂടുതൽ കണ്ണുകൾ ഇല്ലാതെ പോയല്ലോ …?

എല്ലാത്തിനും ഉപരി ജൈവ വൈവിധ്യങ്ങൾ നിറഞ്ഞതാണ്‌ ശിരുവാണിയും പാട്ടിയർ പുഴയും ഈ കാണുന്നതാണ് മുത്തിക്കുളം വെള്ളച്ചാട്ടം ഒരു ചെറിയ കുളത്തിൽ നിന്നു വന്നു കരിമലയുടെ നാഭിയിലുടെ വന്നു പാട്ടിയാർ പുഴയിൽ വന്നു ചാടുന്ന മുത്തിക്കുളം വെള്ളചാട്ടം നായനാനന്ദകരമായ കാഴ്ചയാണ്‌ ഇതിനോടൊപ്പം തന്നെ വെള്ളിയരഞ്ഞ)ണം പോലെ കുന്നിൻ ചെരുവുകളിൽ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ വേറെയുമുണ്ട് ,ഏഷ്യയിൽ തന്നെ ഏറ്റവും ശുദ്ധമായ വെള്ളമാണത്രെ പാട്ടിയാർ പുഴയിലേത് എന്ണൂരിൽപരം ഔഷധ സസ്യങ്ങളെ തഴുകി വനത്തിൽ നിന്നും ഒലിച്ചിറങ്ങുന്നത് കൊണ്ടാണത്രെ ഇതു ,ഗവേഷകർ ഇതിനു പിൻബലം നല്കുന്നു ,തമിൾനാടിൻറെ മിക്ക ഭാഗത്തും ശുദ്ധജലം എത്തുന്നത് ഇവിടെനിന്നാണ്

ഇതു കരിമല നിബിന്ധ വനങ്ങളുള്ള കരിമല മറ്റൊരു വാർത്ത കൊണ്ട് ഞങ്ങൾക്ക് നിഗൂഡമായ മറ്റൊരു അനുഭവമായി രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമനിയുടെ ഒരു ആയുധ വിമാനം ഇവിടെ തകർന്നിരുന്നു എന്ന്‌ പറയപെടുന്നു ,അതിനോടൊപ്പം ഈ കാടിന്റെ നിഗൂഡദയിൽ മറഞ്ഞു പോയ രഹസ്യങ്ങൽ എന്തൊക്കെയാവും ?ഒപ്പം പേരും നാടുമറിയാതെ പൊലിഞ്ഞുപോയ കുറെ ജീവനും കാണില്ലേ ?ഈ രഹസ്യങ്ങൾ ഗർഭംപേറി നിൽക്കുന്ന കരിമലയെ നോക്കിയിരിക്കുമ്പോൾ എനികെന്തൊ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം മനസ്സിൽ നിറയുന്നു ,കേട്ടും വായിച്ചും പഠിച്ചും അറിഞ്ഞ ഒരു യുദ്ധത്തിന്റെ ഓർമ്മകൾ അതിന്റെ അടയാളമായ് ഒരു ദുരന്തവും പിന്നെ ചുരുളഴിയാത്ത കുറെ രഹസ്യങ്ങളും എല്ലാം കാടിനകത്തു ഉറങ്ങുന്നു എന്നറിയുമ്പോൾ എനിക്ക് അതൊരു വേദനയാകുന്നു .കുറെ നേരം ഞാൻ ആ കാടുകളെ നോക്കിയിരുന്നു ,ഒരു കാറ്റ് വന്നു ആ കഥയുടെ രഹസ്യം എനിക്ക് പറഞ്ഞുതന്നിരുന്നെങ്കിൽ

അതിന്റെ പരിസരങ്ങളിലേക്ക് ഒരു ആദിവാസി കൊണ്ടു പോകാമെന്നു പറഞ്ഞെങ്കിലും സഹസിയകതയെക്കാൾ വിവേക ബുദ്ധി ആ രഹസ്യങ്ങളുടെ കലവറ തേടിപോകാനുള്ള ഉദ്യമത്തെ വേണ്ടെന്നു പറയിപ്പിച്ചു ഈ കാടുകളെ ചുറ്റിപറ്റി ഇനിയും നിഗൂഡതകൾ ബാക്കി ഉണ്ടാവാം ,പക്ഷേ ആധികാരികമായി വിവരങ്ങൾ നല്കുന്ന സുചികയോ മറ്റു മാർഗങ്ങളോ ഇല്ല അത് കൊണ്ട് ശിരുവാണി നൽകിയ അനുഭൂതികളും മറ്റ് വിശേഷങ്ങളും പങ്കു വെയ്ക്കാം

ഓരോ ഇടവേളയില്‍ കാണുമ്പോഴും ഓരോ മുഖമാണ് ശിരുവാണിക്ക്. ചിലപ്പോള്‍ പ്രണയം മണക്കുന്ന താഴ്വര എന്ന് തോന്നും. മറ്റുചിലപ്പോള്‍ സ്വയം മറന്നു മറ്റൊരു സ്വപ്നലോകത്തേക്ക് മനസ്സ് പായുന്ന പോലെ. ചിലപ്പോള്‍ കരിമല കാടും അവിടത്തെ കാറ്റും നമ്മോടു പറയാത്ത കഥകളുടെ പൊരുള്‍ തേടുന്ന ഒരു ദുഃഖ സാന്ത്രമായ മൂഡ്‌. ഇതിനെല്ലാം പുറമേ കാട്ടിലെ നല്ലൊരു മഴയും ഇവിടിരുന്നു ആസ്വദിക്കാന്‍ പറ്റി.

പ്രകൃതി , അതിന്‍റെ സൌന്ദര്യം കൊണ്ട് വിരുന്നൂട്ടിയ ഈ രണ്ട് നാളുകളെ ഞാനെന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ ശിരുവാണിയെ ഞാന്‍ പറഞ്ഞത്. “ദൈവം കയ്യൊപ്പിട്ട പ്രകൃതി “എന്ന്. അവിടത്തെ കാറ്റ് കുറെ ദൂരം ഞങ്ങളോടൊപ്പം വന്നു. സ്നേഹത്തോടെ ഞങ്ങളെ യാത്രയയക്കാന്‍ .

ബംഗ്ലാവിലെ താമസം

ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ രുടെ സമ്മതത്തോടെ മാത്രമേ പട്യാര്‍ ബംഗ്ലാവിലെ താമസം അനുവദിക്കൂ. ഒരാള്‍ക്ക് 600 രൂപയാണ്. വൈകിട്ട് നാലിനു മുന്‍പായെത്തണം. ഇരുട്ടായാല്‍ കാട്ടാനകള്‍ കൂട്ടമായി ഇറങ്ങാന്‍ സാധ്യതയുണ്ട്.

രണ്ടു റൂമുകളുള്ള ബംഗ്ലാവില്‍ ഒരു റൂമില്‍ അഞ്ചു പേര്‍ക്കു താമസിക്കാം. കിച്ചണും കുക്കും ഇവിടെയുണ്ട്. പുലര്‍ച്ചെ അഞ്ചിനു എണീക്കണം… എന്നാലെ കാടിന്റെ മനോഹരദൃശ്യം കാണാന്‍ കഴിയൂ. കാടിന്റെ ഏകദേശ ഭാഗങ്ങളും ഡാമും ബംഗ്ലാവിലിരുന്നു കാണാം. കേരളത്തിലെ മറ്റു വന്യജീവി വനത്തെ അപേക്ഷിച്ച് ശിരുവാണി വനം കൂടുതല്‍ സാന്ദ്രതയുള്ളതാണ്. ആനയും പുലിയും കരടിയും എല്ലാം യഥേഷ്ടം വിഹരിക്കുന്ന കാട്. ഭീതിയുടെ മുഖംമൂടി ഉണ്ടെങ്കിലും ശിരുവാണി യാത്ര ആനന്ദകരമാണ്.

You must be logged in to post a comment Login