കാടിനുള്ളിൽ പ്രകൃതി ഒരുക്കിയ വെള്ളച്ചാട്ടം

ഒരു സാഹസിക യാത്ര.. കാടിനുള്ളിൽ പ്രകൃതി ഒരുക്കിയ ദൃശ്യ വിസ്മയം കാണാൻ ഞങൾ ചാലക്കുടിയിൽ നിന്നും യാത്ര പുറപ്പെട്ടു… കുറെ നാളുകളായി ആഗ്രഹിക്കുന്നതാണ് ഈ യാത്ര… ചാലക്കുടിയിൽ നിന്നും 30km സഞ്ചരിച്ചാൽ മരോട്ടിച്ചാൽ -വല്ലൂർ വെള്ളച്ചാട്ടം നിലകൊള്ളുന്ന കാട്ടിൽ എത്തിച്ചേരാം… ചാലക്കുടിയിൽ നിന്നും NH47വഴി ആമ്പല്ലൂർ എത്തുക.. അവിടെ നിന്നും പാലപ്പിള്ളി ചിമ്മിനി ഡാം റോഡിലൂടെ കുറച്ചു മുന്നോട്ട് നീകുമ്പോൾ ആമ്പല്ലൂർ -കള്ളായി റോഡ്‌ കാണാം… ആ റോഡിലൂടെ 15Km പോയാൽ മരോട്ടിച്ചാൽ എത്താം.. അവിടെ നിന്നും 2km നടന്നാൽ വെള്ളച്ചാട്ടം നിലനില്ക്കുന്ന starting പോയിന്റ്‌ എത്തും… അവിടെ നിന്നും 6km കാട്ടിലൂടെ നടന്നാൽ മാത്രമേ ഈ ദൃശ്യ വിസ്മയം കാണാൻ സാധിക്കുകയുള്ളു… ഈ യാത്ര ഒരു നല്ല അനുഭവമാണ്‌… ഇരുട്ടു വീഴുംമുമ്പ് നാം ഈ യാത്ര പൂർത്തിയാക്കണം… നിലവിൽ സുരക്ഷ ഗാർഡുകൾ ഇല്ലാത്തതിനാൽ സ്വന്തം സുരക്ഷ നാം നോക്കണം… കാട്ടാനകളുടെ വിഹാര ഇടമാണ് ഈ വനം..

You must be logged in to post a comment Login