ആദിവാസി സ്ത്രീയെ നായികയാക്കി മലയാളത്തില്‍ ആദ്യമായൊരു ചിത്രമൊരുങ്ങുന്നു.ആദിവാസികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഭൂമി എന്ന ചിത്രത്തിലാണ് മല്ലികയെന്ന ആദിവാസി സ്ത്രീ നായികയായെത്തുന്നത്.മാധ്യമപ്രവര്‍ത്തകയായിരുന്ന മിനി പദ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധ്യമരംഗത്ത് ക്യാമറമാനായിരുന്ന ഷാജി പട്ടണമാണ് നിര്‍മാതാവ്.ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു.
വയനാട് കടവയല്ക്കാട് സ്വദേശിയാണ് മല്ലിക. പണിയ വിഭാഗത്തില്‍പെട്ട മല്ലിക ഇന്നേവരെ ഒരു സിനിമയുടെ ഷൂട്ടിംഗ് പോലും നേരിട്ട് കണ്ടിട്ടില്ല. ആദിവാസികളുടെ അതിജീവനത്തിന്റെ കഥയാണ് ഭൂമി എന്ന ചിത്രത്തിന്റെ പ്രമേയം എന്നറിഞ്ഞതോടെയാണ് മുത്തങ്ങ സമരത്തില്‍ പങ്കെടുത്തിട്ടുള്ള മല്ലിക ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്. കാഴിക്കോട്ടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തിനു മുമ്പില്‍ ആദ്യാഭിനയത്തിന്റെ സങ്കോചം തെല്ലുമില്ലാതെ അഭിനയത്തില്‍ ഹരിശ്രീ കുറിക്കുകയും ചെയ്തു.
You must be logged in to post a comment Login