കാത്തിരിപ്പിന് വിരാമമായി: വധൂവരന്മാരായി അണിഞ്ഞൊരുങ്ങി ദീപികയും രണ്‍വീറും (ചിത്രങ്ങള്‍)


ഇറ്റലി: ബോളിവുഡ് കാത്തിരുന്ന വിവാഹ മാമാങ്കത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. വധൂ വരന്മാരെ ഒരു നോക്കു കാണാന്‍ കൊതിച്ചവര്‍ക്കായി അവര്‍ തന്നെ ചിത്രങ്ങള്‍ പുറത്തു വിടുകയായിരുന്നു. സിന്ധി അചാരത്തിലും കൊങ്ങിണി ആചാരത്തിലുമുള്ള വേഷങ്ങളോടു കൂടിയ ചിത്രങ്ങളാണ് കാത്തിരിപ്പിനൊടുവില്‍ പുറത്തുവന്നത്.

ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. ഇരുവരുടേയും ആഭരണങ്ങളും വസ്ത്രങ്ങളും ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

അതിസുന്ദരിയായ നില്‍ക്കുന്ന ദീപിക കൊങ്കിണി ആചാരപ്രകാരമുള്ള ചടങ്ങില്‍ ഫാഷന്‍ ഡിസൈനറായ സഭ്യാസാച്ചി ഡിസൈന്‍ ചെയ്ത ചുവപ്പും സ്വര്‍ണനിറവും കലര്‍ന്ന സാരിയിലാണ് എത്തിയത്. ദുപ്പട്ടയില്‍ ‘സദാ സൗഭാഗ്യവതി ഭവഃ’ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. മനോഹരമായ നെറ്റിചൂട്ടിയും ജദാവു ആഭരണങ്ങളാണ് ദീപിക അണിഞ്ഞത്. ദീപികയുടെ വിരലിലെ ഡൈമണ്‍ഡ് മോതിരവും എല്ലാം ആരാധകര്‍ക്ക് ചര്‍ച്ചാ വിഷയമാണ്. ചിത്രങ്ങളില്‍ വളരെ ഓഫ് വൈറ്റ്‌ഗോള്‍ഡ് നിറങ്ങള്‍ ഇടകലര്‍ന്ന കുര്‍ത്തിയും ദോത്തിയുമാണ് രണ്‍വീര്‍ ധരിച്ചിരുന്നത്.

You must be logged in to post a comment Login