കാനന്‍ ഇല്ലാത്ത ഒരു കാനന യാത്ര

വെള്ളത്തിന്റെ രൌദ്രതയെക്കാള്‍ ഏറെ ഇഷ്ട്ടം തോന്നിയത് ഈ വെള്ളത്തിന് കുറുകെ കെട്ടി വെച്ച പാലം കടന്നു അക്കരെ എത്തുമ്പോള്‍ പാല്‍ പോലെ താഴേക്കു ഒഴുകി വരുന്ന കുഞ്ഞു വെള്ളച്ചാട്ടം കണ്ടാണ്. കുളിച്ചില്ല എന്ന് പറയാന്‍ പറ്റില്ല പക്ഷെ നനഞ്ഞില്ല എന്നും ഇല്ല. യാത്രയുടെ അവസാന പോയന്റിലെ ആഘോഷം അവിടെ ആയിരുന്നു.

  • സജ്‌ന അലി

4

ഈ യാത്രക്ക് അങ്ങനെ ഒരു പേര് ആണ് ആദ്യം മനസ്സില്‍ വന്നത്. സ്വന്തം കൂട്ടുകാരി എന്റെ canon അലമാരക്ക് അകത്തു വെച്ച് പൂട്ടി വീട്ടില്‍ പോയത് മുതല്‍ ആണ് യാത്രയുടെ ആരംഭം.

ഹാ പറയാന്‍ മറന്നു ഇത് സഞ്ചാരി യുടെ സ്വന്തം സ്ത്രീകളുടെ യാത്ര ക്ലബ് ആയ സഹയാത്രികയുടെ ആദ്യ യാത്രക്കുള്ള ഒരുക്കമാണ്. കുമരകത്തേക്ക് വെച്ച് പിടിക്കാനിരുന്നപ്പോഴാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റി വെച്ചതും പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ഒടുവിലായി വാല്പാറ കാണാന്‍ ഞങ്ങള്‍ 7 പെണ് സുഹൃത്തുക്കള്‍ ഇറങ്ങി തിരിച്ചതും. തിരുവനന്തപുരത്ത് നിന്നു വെള്ളിയാഴ്ച രാത്രി ട്രെയിന്‍ കയറുമ്പോള്‍ അതേ ട്രെയിനില്‍ വര്‍ക്കലയില്‍ നിന്നും കയറുന്ന പ്രിയ പറഞ്ഞിരുന്നു ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ എത്തുമ്പോള്‍ വിളിക്കണേ എന്ന്. ഒരു മയക്കം കഴിഞ്ഞു എണീറ്റപ്പോള്‍ തന്നെ പ്രിയയുടെ കാള്‍ വന്നു. ട്രെയിന്‍ ഇറങ്ങിയപ്പോള്‍ കണ്ടു ദൂരത്തു നിന്നു ചിരിച്ചു കൊണ്ട് വരുന്ന ഉറക്ക ചടവുള്ള മുഖം. പരിചയപ്പെടുത്തലുകള്‍ ഇല്ലാതെ തന്നെ രണ്ടു പേരും പരസ്പരം കൈ കൊടുത്തു.

1

അവിടുന്ന് നേരെ സൌത്ത് സ്റ്റേനിലേക്ക് ഒരു prepaid ഓട്ടോ വിളിച്ചു. സമയം 3.30. ഇനിയും കിടക്കുന്നു മണിക്കൂര്‍ ഒന്ന് , കാഞ്ഞങ്ങാട് നിന്നു വന്ന മോനിഷയെ കാണാന്‍. വളരെ വൃത്തിയായി കൊണ്ട് നടക്കുന്ന കുടുംബശ്രീയുടെ waiting റൂമില്‍ കയറി ഒന്ന് കുളിച്ചു ഫ്രഷ് ആയി പിന്നെ പ്രിയയുടെ ഒരു മയക്കം കൂടെ കഴിഞ്ഞപ്പോള്‍ സമയം 4.45 . പുലര്‍ച്ചെ വന്നിറങ്ങിയ മോനിഷ അടുത്തുള്ള കുടുംബ വീട്ടില്‍ നിന്നും നേരെ സ്റ്റേഷനിലേക്ക് എത്തി. ഇതുവരെ കാണാത്ത ഒരു മുഖം കൂടെ കണ്ടു അങ്ങനെ. നേരത്തെ എത്തിക്കോളാം എന്ന് പറഞ്ഞ ഷിജിയെ വിളിച്ചപ്പോള്‍ അലാറം ആണെന്ന് കരുതി എന്റെ കാള്‍ disconnect ചെയ്തു ആദ്യം. പിന്നെയും വിളിച്ചപ്പോള്‍ കിട്ടിയ മറുപടി ഞാന്‍ 4.45 ന് സ്റ്റേഷനില്‍ കാണുമെന്നാണ്. സമയം അതും കഴിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ പിന്നെ കേട്ടത് അയ്യോ എന്നാ നിലവിളി ആണ്. എന്തായാലും ഓടി ചാടി 5.10 ആയപ്പോഴേക്കും ആള്‍ സ്ഥലത്തെത്തി. ഞങ്ങളുടെ ട്രാവല്ലെറും ഡ്രൈവര്‍ ജോഷി ചേട്ടനും നേരത്തെ തന്നെ സ്റ്റേഷന്‍ എത്തിയിരുന്നു.

വാഹനത്തില്‍ കയറി യാത്ര ആരംഭിച്ചപ്പോള്‍ അങ്കമാലിയില്‍ നിന്നും അതിനു മുന്‍പേയും കയറേണ്ട അഫീഫയെയും അതുല്യയെയും രമ്യയെയും എല്ലാം ഒന്ന് തട്ടി വിളിച്ചു, ഫോണില്‍. വാഹനത്തില്‍ കയറിയതു മുതലുള്ള വാചകമടി ആയിരുന്നു നാലു പേരും. അതിനിടയില്‍ ആലുവ എത്തിയാല്‍ രമ്യയെ വിളിക്കാന്‍ ഉള്ള കാര്യം മറന്നു പോയി. പക്ഷെ ഇത്തിരി കാത്തു നിന്നിട്ടാണെങ്കിലും അഫീഫയുടെ സ്റ്റോപ്പില്‍ വെച്ച് തന്നെ രണ്ടു പേരെയും കിട്ടി. അത് കഴിഞ്ഞപ്പോഴേക്കും അടുത്തത് ഞങ്ങള്‍ ഡോറ എന്നാ ഓമനപേരില്‍ വിളിക്കുന്ന അതുല്യ ആയിരുന്നു. അങ്ങനെ 7 പേര്‍ തികഞ്ഞപ്പോള്‍ പിന്നെ ലക്ഷ്യം വാല്‍പ്പാറ ആയിരുന്നു. പോകുന്ന വഴിക്ക് ആതിരപ്പള്ളിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ മറന്നില്ല. അവിടെ വെച്ച് തുടങ്ങി സെല്‍ഫി മേളം. അതു കഴിഞ്ഞ് എല്ലാവരും തിരിച്ചു വാഹനത്തില്‍ കയറി അടുത്ത് കണ്ട ചാര്‍പ്പ വെള്ളച്ചാട്ടത്തില്‍ ഇറങ്ങി. അല്‍പ്പനേരം അവിടെയും സമയം ചെലവഴിച്ചു തുടങ്ങിയപ്പോഴാണ് എല്ലാവര്‍ക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങിയത്. അവിടുന്ന് പുറപ്പെട്ടു ജോഷി ചേട്ടന്‍ വണ്ടി ഒരു കുഞ്ഞു ചായ കടയുടെ ഓരം ചേര്‍ത്ത് നിര്‍ത്തി. നോമ്പ് കാരണം നമ്മള്‍ കാഴ്ച്ചകാരി ആയി നിന്നു. എല്ലാവരും കഴിഞ്ഞു എണീറ്റിട്ടും രമ്യയുടെ പ്ലേറ്റിലെ ഇഡ്ഡലിക്ക് മാത്രം കാര്യമായ അനക്കം സംഭവിച്ചിട്ടില്ലായിരുന്നു. വാ മാത്രം പ്രവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. അവസാനം സംസാരം നിര്‍ത്തി കഴിച്ചു തുടങ്ങി.

അല്‍പ്പ സമയത്തിനുള്ളില്‍ യാത്ര വീണ്ടും തുടങ്ങി. ഇത്തവണ ചെക്ക് പോസ്റ്റ് കടന്നു വനത്തിലേക്ക് പ്രവേശിച്ചു. അതുവരെ കല പില കൂട്ടി ഇരുന്ന കൂട്ടങ്ങള്‍ കാടിന്റെ ഹരിതാഭയും പച്ചപ്പും ആസ്വദിച്ചു ഓരോ ജനലിന്റെ അരികു ചേര്‍ന്ന് ഇരിക്കാന്‍ തുടങ്ങി. ഇടക്ക് ഒരു വ്യൂപോയന്റ് എത്തിയപ്പോള്‍ ജോഷി ചേട്ടന്‍ വണ്ടി ഒന്ന് ഒതുക്കി നിര്‍ത്തി, വേറെ ഒന്നിനും അല്ല എല്ലാര്‍ക്കും ഒന്ന് മഴ നനയണം. നേര്‍ത്ത നൂല്‍ പോലെ പെയ്തിറങ്ങുന്ന മഴയത്ത് രണ്ടു കൈയ്യും നീട്ടി പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും കുറെ നേരം നടന്നു. അഫീഫ ഇതിനിടയിലും സെല്‍ഫി മറന്നില്ല. കുഞ്ഞു കുഞ്ഞു വളവുകള്‍ രമ്യക്ക് ഇത്തിരി പ്രശ്‌നം ഉണ്ടാക്കി. അതിനു മറുപടി ആയി കഴിച്ച ഇഡ്ഡലി എല്ലാം അവിടെ തന്നെ കളയേണ്ടി വന്നു. ഇതേ അസുഖമുള്ള ഷിജി പക്ഷെ ഈ യാത്രയില്‍ അങ്ങനെ ഉള്ള ബുദ്ധിമുട്ടുകള്‍ ഒന്നും അറിഞ്ഞില്ല. മഴ നനഞ്ഞു ഒരു വിധമായപ്പോള്‍ തിരിച്ചു വീണ്ടും വണ്ടിയില്‍ ചെന്ന് കയറി. കാടും മേടും കഴിഞ്ഞു ചായ തോട്ടങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ വീണ്ടും ഞങ്ങളെ വണ്ടി നിര്‍ത്തി കയറൂരി വിട്ടു. സമയം ആര്‍ക്കുമിടയില്‍ ഒരു വിലങ്ങു തടി ആയി വന്നതേ ഇല്ല..

5

ഷോളയാര്‍ ഡാം എത്തിയപ്പോഴാണ് അടുത്തതായി പുറത്തിറങ്ങിയത്. അവിടെ നിന്നും കാഴ്ചകളും കണ്ടു കൈ നിറയെ അടുത്ത കടയില്‍ നിന്നും ഓറഞ്ച് ജാമും ഗ്രീന്‍ ടീയും വാങ്ങിയാണ് എല്ലാവരും തിരികെ കയറിയത്. വാല്‍പ്പാറ ടൗണ്‍ എത്തിയപ്പോള്‍ കഴിക്കാന്‍ ആര്‍ക്കും വേണ്ട. അങ്ങനെ ജോഷി ചേട്ടന്‍ ഗൈഡ് ആയി ഞങ്ങളെയും കൊണ്ട് അടുത്തുള്ള ബാലാജി ക്ഷേത്രം കാണാന്‍ പോയി. അവിടെ ചെന്നപ്പോള്‍ ക്ഷേത്രം തുറക്കാന്‍ ഇനി 2 മണിക്കൂര്‍ പക്ഷെ 5 മണിക്ക് നമുക്ക് മലക്കപ്പാറ ചെക്ക് പോസ്റ്റ് കയറാന്‍ പറ്റില്ല. വാല്പ്പാറയില്‍ ഏറവും നല്ല വ്യൂ പോയന്റ് എന്ന് പറയുന്നത് ഇതാണ് (ഇത് അവിടത്തെ നാട്ടുകാര്‍ തന്നെ പറഞ്ഞതാണ്) പിന്നെ ബാനര്‍ പിടിച്ചൊരു ഗ്രൂപ്പ് ഫോട്ടോക്ക് ഉള്ള ശ്രമം ആയിരുന്നു. അവിടെ നിന്ന ചേട്ടന്മാരെ കൊണ്ട് മാറി മാറി എടുപ്പിച്ചു. അവസാനം ഒന്ന് മാത്രം നല്ല പോലെ പതിഞ്ഞു നമ്മുടെ ഡോറയുടെ മൊബൈലില്‍.

7

അവിടെ ഉണ്ടായിരുന്ന ഒരു ചായ കട ചേട്ടന്‍ ആണ് നമ്മളോട് വെള്ള മലക്ക് വെച്ചു പിടിച്ചോളാന്‍ പറഞ്ഞത്. അവിടെ നിന്നും ഒരു 3 കിലോ മീറ്റര്‍ മാറി വെള്ള മലയിലെ ടണല്‍ തേടി നമ്മള്‍ തേയില കാട്ടിലുടെ കുറച്ചു നടന്നു. അവസാനം നടത്തം തുടങ്ങിയിടത്ത് തന്നെ താഴെ ആയി കുത്തി ഒലിക്കുന്ന വെള്ളം കണ്ടു. ഇത് വരുന്നത് ഒരു ടണല്‍ വഴിയും. വെള്ളത്തിന്റെ രൌദ്രതയെക്കാള്‍ ഏറെ ഇഷ്ട്ടം തോന്നിയത് ഈ വെള്ളത്തിന് കുറുകെ കെട്ടി വെച്ച പാലം കടന്നു അക്കരെ എത്തുമ്പോള്‍ പാല്‍ പോലെ താഴേക്കു ഒഴുകി വരുന്ന കുഞ്ഞു വെള്ളച്ചാട്ടം കണ്ടാണ്. കുളിച്ചില്ല എന്ന് പറയാന്‍ പറ്റില്ല പക്ഷെ നനഞ്ഞില്ല എന്നും ഇല്ല. യാത്രയുടെ അവസാന പോയന്റിലെ ആഘോഷം അവിടെ ആയിരുന്നു. (ഇതിനിടെഒരു അട്ട കടിയും കിട്ടി)

6

നനവോടെ വണ്ടിയില്‍ കയറി വരുന്നേ കണ്ടാല്‍ ജോഷി ചേട്ടന്‍ ഓടിക്കും എന്നാണു കരുതിയെ പക്ഷെ ഞങ്ങളുടെ ഭ്രാന്ത് ഈ കുറച്ചു മണിക്കൂറില്‍ അയാള്‍ക്ക് മനസിലായി തുടങ്ങിയത് കാരണം കവിളത്ത് കൈ കൊടുത്തു ചിരിച്ചോണ്ട് പറഞ്ഞു അട്ട വല്ലതും ഉണ്ടോ എന്ന് നോക്കി കയറാന്‍. വിശപ്പിന്റെ വിളി വന്നു തുടങ്ങുമ്പോഴേക്കും കഴിക്കാന്‍ വാല്‍പ്പാറ ടൗണില്‍ ഒരു ഹോട്ടല്‍ കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. തിരിച്ചുള്ള യാത്രയില്‍ എല്ലാവരും ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. വന്ന പോലെ തന്നെ എല്ലാവരെയും വഴിയില്‍ ഇറക്കി. അവസാനം എന്നെയും പ്രിയയെയും നോര്‍ത്ത് സ്റ്റേഷനില്‍ കൊണ്ട് വിട്ടു.

You must be logged in to post a comment Login