കാനില്‍ 313 കോടിയുടെ ആഭരണ കവര്‍ച്ച

പാരീസ്: കാനിലെ പ്രസിദ്ധമായ കാള്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നിന്നും 313 കോടി രൂപയുടെ വന്‍ ആഭരണ കവര്‍ച്ച.ഹോട്ടലില്‍ ലെവീവ് ഡയമണ്ട് ഹൗസിന്റെ ആഭരണ പ്രദര്‍ശനം നടക്കുകയായിരുന്നു. യൂറോപിനെ ഞെട്ടിച്ച ജ്വല്ലറി കൊള്ളയ്ക്കു പിന്നില്‍ കവര്‍ച്ചാ സംഘമായ പിങ്ക് പാന്തര്‍ ആണെന്ന് പൊലീസ് സംശയിക്കുന്നു. ഈ സംഘത്തില്‍ പെട്ട കള്ളന്‍മാര്‍ അടുത്തിടെ ജയില്‍ ചാടിയിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസ് നിഗമനം.കഴിഞ്ഞ മെയില്‍ കാന്‍ ചലച്ചിത്ര മേളക്കിടെ താരങ്ങള്‍ക്ക് ധരിക്കാനായി കൊണ്ടുവന്ന ഒരു മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങളും മോഷണം പോയിരുന്നു.

 

 

You must be logged in to post a comment Login