കാനോണ്‍ 75 മെഗാപിക്‌സല്‍ ക്യാമറ പുറത്തിറക്കുന്നു

കാനോണ്‍ 75 മെഗാപിക്‌സല്‍ ക്യാമറ പുറത്തിറക്കുന്നു. എന്നാല്‍ ക്യാമറയുടെ ഔദ്യോഗിക ലോഞ്ച് അടുത്ത വര്‍ഷമേ നടക്കൂ.കഴിഞ്ഞ ഇരുപത് വര്‍ഷമായ കാനോണിന്‍റെ EOS കുടുംബത്തോട് പോരാടുന്ന നിക്കോണ്‍ D യെ ഇതോടെ ബഹുദൂരം പിന്നിലാക്കാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഇതിന് പുറമെ ഏറെ ശ്രദ്ധിക്കപ്പെട്ട നോക്കിയയുടെ സ്മാര്‍ട് ഫോണായ ലൂമിയ 1020 ഹൈബ്രിഡ് മിറര്‍ ലെസ് ക്യാമറയില്‍ 41 മെഗാപിക്‌സലാണ് നല്‍കിയിരുന്നത്. ഇത് പ്രൊഫഷണല്‍ ക്യാമറ നിര്‍മ്മാതാക്കള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന ഭയവുമുണ്ടായിരുന്നു.CANON

ക്യാമറ നിര്‍മ്മാതാക്കള്‍ പണ്ടെങ്ങുമില്ലാത്തവിധം സ്മാര്‍ട് ഫോണ്‍ വിപണിയില്‍ നിന്നുപോലും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം ഒരു അഭിമുഖത്തില്‍ നിക്കോണ്‍ പ്രസിഡന്‍റ് മക്കോട്ടോ കിംയുറ തുറന്ന് പറയുകയും ചെയതിട്ടുണ്ട്. ഇതിനൊപ്പം അദ്ദേഹം മറ്റൊരു കാര്യം കുടെ വ്യക്തമാക്കിയിരുന്നു.ക്യാമറ എന്ന ആശയത്തെ തന്നെ മാറ്റുന്ന തരത്തിലുള്ള ഒരു കണ്‍സ്യൂമര്‍ പ്രോഡക്റ്റാണ് തങ്ങളിനി ലക്ഷ്യമിടുന്നത്. അതിനുള്ള പണിപ്പുരയിലാണ് നിക്കോണ്‍. കാനോണിന് നിലവില്‍ 21 മെഗാപിക്‌സല്‍ വരെയാണുള്ളത്. എന്നാല്‍ നിക്കോണിന് 36 മെഗാപിക്‌സലുള്ള ക്യാമറ സ്വന്തമായുണ്ട്.  അടുത്ത് പുറത്തിറക്കുന്ന ക്യാമറയില്‍ ഗംഭീരമായ സെന്‍സറും അള്‍ട്രാ ഹൈ ഡഫനിഷന്‍ വീഡിയോ റക്കോര്‍ഡിങുമുണ്ടാവണം എന്നാണ് കാനോണിന്‍റെ തീരുമാനം. 

 

You must be logged in to post a comment Login