കാന്‍സര്‍ കുടല്‍രോഗ നിര്‍ണയത്തിന് പുതിയ സാങ്കേതികവിദ്യ

endoscopy copyകൊച്ചി: കോളോറെക്ടല്‍ കാന്‍സര്‍ ഗുരുതരമായ ആമാശയ കുടല്‍ രോഗങ്ങള്‍ എന്നിവയുടെ നേരത്തെയുള്ള രോഗനിര്‍ണയത്തിനും ഫലപ്രദമായ ചികിത്സയ്ക്കുമുള്ള സ്മാര്‍ട് എന്‍ഡോസ്‌കോപി സാങ്കേതികവിദ്യയായ ജിഐ എന്‍ഡോസ്‌കോപ്പും നാവി എയ്ഡും കേരളത്തിലെത്തി. വെന്‍ചുറ ബിസിനസ് സൊലൂഷനും സ്മാര്‍ട് മെഡിക്കല്‍ സിസ്റ്റംസും ചേര്‍ന്നാണ് ഇന്ത്യയില്‍ ആദ്യമായി ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്.

മറ്റ് എന്‍ഡോസ്‌കോപ്പി സംവിധാനങ്ങളെ അപേക്ഷിച്ച് ജിഐ എന്‍ഡോസ്‌കോപ്പ് സാങ്കേതികവിദ്യ 80 മുതല്‍ 99 ശതമാനം വരെ രോഗനിര്‍ണയം സുസാധ്യമാക്കുന്നു. വളരെ ചെലവുകുറഞ്ഞവയാണ് ജിഐ എന്‍ഡോസ്‌കോപ്പും നാവി എയ്ഡും. ആഗോളതലത്തില്‍ പുരുഷന്മാരില്‍ കണ്ടുവരുന്ന മൂന്നാമത്തേതും സ്ത്രീകളില്‍ രണ്ടാമത്തേതുമായ മാരക കാന്‍സര്‍ രോഗമാണ് കോളോറെക്ടല്‍ കാന്‍സര്‍. ഇന്ത്യയില്‍ ഇത്തരം കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്.

ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗാസ്‌ട്രോഎന്‍ട്രോളജി, ഫോര്‍ടിസ്, അപ്പോളോ, മാക്‌സ്, ഗംഗാരാം, ആസ്റ്റര്‍, സിഎംഐ, സണ്‍ഷൈന്‍, മണിപ്പാല്‍, കൊളമ്പിയ ഏഷ്യ ഹോസ്പിറ്റല്‍സ്, പിജിഐ ഛണ്ഡീഗഢ് തുടങ്ങിയ ആശുപത്രി ശൃംഖലകളിലെല്ലാം ജിഐ എന്‍ഡോസ്‌കോപ്പ് നാവി എയ്ഡ് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.

സ്മാര്‍ട്ടിന്റെ മുന്‍നിര ഉല്‍പന്നമായ ജിഐ എന്‍ഡോസ്‌കോപ്പ് നൂതനമായ ബലൂണ്‍ സാങ്കേതികവിദ്യയാണ് വന്‍കുടലിന്റെ മടക്കുകള്‍ക്ക് പിന്നിലൊളിച്ചിരിക്കുന്ന കാന്‍സറിന് മുന്നോടിയായ പോളിപ്പുകളെ കണ്ടെത്താന്‍ സഹായിക്കുന്നത്. സമാനമായ ഉല്‍പന്നങ്ങളേക്കാള്‍ അഞ്ചിലൊന്ന് മാത്രമാണ് ചെലവു വരുന്നത്. ആശുപത്രികള്‍ക്കും രോഗികള്‍ക്കും ഒരുപോലെ ഇത് ഉപകാരപ്രദമാണ്.
ആവശ്യത്തിനനുസരിച്ച് ഡബ്ള്‍ ബലൂണ്‍ എന്റോസ്‌കോപ്പി നടപ്പാക്കാനും ജിഐ എന്‍ഡോസ്‌കോപ്പി ടെക്‌നോളജിക്ക് കഴിയും.

You must be logged in to post a comment Login