കാന്‍സര്‍ ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാം

CANED

ഇന്നും ആളുകള്‍ ഭയത്തോടെ സമീപിക്കുന്ന രോഗമാണ് കാന്‍സര്‍. എന്നാൽ ആരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ സുഖപ്പെടുത്താൻ സാധിക്കുന്ന രോഗമാണിത്. കൃത്യമായ ശ്രദ്ധയും നിരീക്ഷണവുമുണ്ടെങ്കിൽ കാൻസറിൻ്റെ ലക്ഷണങ്ങൾ തിരിച്ചറിയാവുന്നതേയുളളൂ..

ഇവയെ കാൻസറിൻ്റെ ലക്ഷണങ്ങളായി കണക്കാക്കാവുന്നതാണ്.

1. ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പുകളും

2. ഉണങ്ങാത്ത വ്രണങ്ങൾ

3 .മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍

4. വായ്ക്കുള്ളിൽ പഴുപ്പ് പ്രത്യക്ഷപ്പെടുക

5. സ്തനങ്ങളിലെ മുഴകൾ , വീക്കം

6. മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.

7. പെട്ടന്നുള്ള ഭാരക്കുറവ്

8. കാരണമില്ലാതെ അമിത ക്ഷീണം,വിട്ടു മാറാത്ത പനി

9. വിട്ടുമാറാത്ത ചുമയും തൊണ്ടയടപ്പും

10. അസ്വഭാവികമായ രക്തസ്രാവം / വെള്ളപോക്ക്

11. ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ദഹനപ്രശ്നങ്ങളും.

ഇവയൊന്നും തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്‍ കൂടുതലായി കാണപ്പെടുന്നുവെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.

You must be logged in to post a comment Login