കാബൂളിലെ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം. റോക്കറ്റില്‍നിന്നു വിക്ഷേപിച്ച ഗ്രനേഡാണ് വീട്ടുപരിസരത്തു പതിച്ചത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വസതിയിലെ ടെന്നിസ് കോര്‍ട്ടിലാണ് ഗ്രനേഡ് വീണുപൊട്ടിത്തെറിച്ചത്. കാബൂള്‍ സമാധാന ശ്രമ സമ്മേളനം (കെപിപിസി) നടക്കാനിരിക്കെയാണു ഇന്ത്യക്കു നേരെ ആക്രമണമുണ്ടായത്. 27 രാജ്യങ്ങളിലെയും രാജ്യാന്തര സംഘടനകളിലെയും നേതാക്കളും പ്രതിനിധികളും പങ്കെടുക്കുന്ന യോഗമാണിത്.

കഴിഞ്ഞ ബുധനാഴ്ച ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ ചാവേര്‍ കാര്‍ ബോംബു സ്‌ഫോടനത്തില്‍ 150ലധികം പേര്‍ മരിച്ചിരുന്നു. 350 ലേറെ പേര്‍ക്കു പരുക്കേറ്റിരുന്നു.

You must be logged in to post a comment Login