കാബേജില്‍ നിന്ന് കാശുണ്ടാക്കാം

ഉച്ചയൂണിന് ഒരു മീന്‍കറിയും, മൊട്ടക്കൂസ് തോരനും ഉണ്ടെങ്കില്‍ കുശാലായി. പക്ഷെ മൊട്ടക്കൂസ് എന്ന കാബേജ് നമുക്ക് കൃഷി ചെയ്യാന്‍ സാധിക്കുമോ. നമ്മുടെ വീട്ടിലെ തൊടിയില്‍ കാബേജ് കൃഷി ചെയ്യാം. ഒരു ശീതകാല പച്ചക്കറി വിളയാണ്  കാബേജ്.  നമ്മുടെ നാട്ടിലെ എല്ലാ ഭാഗങ്ങളിലും കൃഷിയിറക്കി നല്ല രുചികരമായ വിഷമില്ലാത്ത , കാബേജു  നമുക്ക് പറിച്ചെടുത്ത് ഉപയോഗിക്കാം. കഴിഞ്ഞ കുറച്ചുവര്‍ഷമായി നമ്മുടെ കേരളത്തില്‍ ഇവ വിജയകരമായി കൃഷിയിറക്കി ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌കേരള കാര്‍ഷിക സര്‍വകലാശാല വി.എഫ്.പി.സി. കെ. കൃഷിവകുപ്പും എന്നിവയുടെ ഊര്‍ജിത ശ്രമഫലമായി ഇതിന്റെ കൃഷി ഏറെ പ്രചാരം നേടിയിട്ടുണ്ട്.ശരിയായ കാലയളവില്‍ വിത്ത് പാകി, തൈ കിളിര്‍പ്പിച്ച് നട്ടാലെ ഈ വിളകള്‍ വിജയകരമാവൂ. ഇതിനിപ്പോള്‍ നല്ല സമയമാണ്.

കാബേജില്‍ എന്‍.എസ് .183, കോളി ഫഌവറില്‍ ബസന്ത് എന്നീയിനങ്ങള്‍ ഇവിടെ നന്നായി പിടിച്ചുകിട്ടും.കഴിഞ്ഞ മാസം മുതല്‍   ജനുവരി െഫബ്രുവരി വരെയാണ് ഏറ്റവും യോജിച്ച സമയം. സങ്കരയിനങ്ങളുടെ വിത്താണെങ്കില്‍ ഒരു ഹെക്ടറിന് 250 ഗ്രാം വിത്തുവേണം. ഒരു സെന്ററില്‍ നടുന്നയവസരത്തില്‍ രണ്ട് മൂന്ന് ഗ്രാം വിത്താവശ്യമാണ്. ചെറിയ കടുകുമണിമാതിരിയാണ് കാബേജ്, വിത്തുകള്‍.വിത്ത് വളരെ ശ്രദ്ധ നല്‍കി പാകിയാലെ കിളിര്‍ക്കൂ. മാത്രമല്ല തൈകള്‍ നല്ലശ്രദ്ധ നല്‍കി പരിചരിച്ച് പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടുന്നതിലും ശ്രദ്ധവേണം. നല്ല വൃത്തിയുള്ള ‘ഭാഗത്ത് തവാരണയുണ്ടാക്കണം.

തുറസ്സായ സ്ഥലത്തോ, ഷെയ്ഡ് നെറ്റിലോ തൈകള്‍ ശരിയാക്കാം. വിത്ത് പാകിയാല്‍ നാലഞ്ചുദിവസം കൊണ്ട് തൈമുളച്ചുവരും. എട്ട്  പത്ത് സെന്റിമീറ്റര്‍ ഉയരം വരുന്ന തൈകള്‍ 25 ദിവസമായാല്‍ പിഴുത് നീക്കി നടാം. മണ്ണ്, മണല്‍, ചാണകപ്പൊടി ഇവയാവശ്യത്തിന് ചേര്‍ത്തിയ തവാരണയില്‍ െ്രെടക്കോഡെര്‍മ മിശ്രിതം കൂടി ചേര്‍ത്താല്‍ നല്ലതാണ്. സൂഡോമോണസ് മിശ്രിതം തവാരണയില്‍ ചേര്‍ക്കുന്നതും നല്ലതാണ്. ഇവ ലഭിച്ചില്ലെങ്കില്‍ ഫൈറ്റോലാന്റ് എന്ന കുമിള്‍നാശിനി നാല് ഗ്രാമെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി, തവാരണയില്‍ ഒഴിച്ചിളക്കിയിടണം. ഇങ്ങനെയുള്ള ‘ഭാഗത്ത് 10 ദിവസശേഷം മാത്രമേ വിത്തിടാവൂ.
farming

പോളിട്രേകളിലും ചെടിച്ചട്ടികളിലും മിശ്രിതം നിറച്ചും വിത്ത് പാകാം.തൈകള്‍, മുളച്ചുവന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 10 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ നല്ല വളര്‍ച്ച ലഭിക്കും. രാസവളം, കുമിള്‍ നാശിനി, ഇവ ഉപയോഗിക്കുമ്പോള്‍, സ്യൂഡോമോണസ് ഒന്നിച്ച് പ്രയോഗിക്കരുത്. മുളച്ചുവരുന്നതൈകള്‍, കുമിള്‍ ശല്യം നിമിത്തം ചീയാന്‍ സാധ്യതയുണ്ട്. ഇതിന് വിത്ത്, തവാരണയില്‍ വരിവരിയായി പാകണം. മണ്ണില്‍ കുമിള്‍നാശിനി ഒഴിച്ചശേഷം വിത്തിട്ടാലും കടചീയല്‍ രോഗം വരില്ല. സ്യൂഡോമോണാസ് തളിച്ചാല്‍ നല്ലതാണ്.ഇനി ജൈവമല്ലായെങ്കില്‍ ഫൈറ്റോലാന്‍ നാലുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കണം. ഇലതീനി ശല്യം വന്നാല്‍ പുഴുക്കളെ പിടിച്ചു നശിപ്പിക്കുന്നതാണുത്തമം.

അല്ലെങ്കില്‍ ഗോമൂത്രം, കാന്താരിമുളക് ലായനി തളിച്ചാല്‍ മതി. .നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയും കിട്ടുന്ന മണ്ണില്‍ കാബേജ്, കോളിഫഌവര്‍ നല്ല വിളവ് തരുമെന്ന് കണ്ടിട്ടുണ്ട്. ഒരടി വീതി, അരയടി താഴ്ച ആവശ്യത്തിന് നീളമുള്ള രണ്ടടിയകലത്തിലെടുത്ത ചാലുകളില്‍ മണ്ണ്, കാലിവളം, കമ്പോസ്റ്റ് ഇവ ചേര്‍ത്തിളക്കിയിടണം. ഇവയിട്ട് ചാലിന്റെ മുക്കാല്‍ ‘ഭാഗം മൂടണം. ഇതില്‍ ഒന്നരയടിയകലത്തില്‍ തൈകള്‍ നടാം. തണല്‍ കുത്തി, നന മൂന്നു നാല് ദിവസത്തേക്ക് നല്‍കാനും മറക്കരുത്.

രാസവളം ചേര്‍ക്കാന്‍ താത്പര്യമുള്ളവര്‍ തൈനടീല്‍ കഴിഞ്ഞ് പത്ത് ദിവസമാകുമ്പോള്‍ ഒരു സെന്റിന് ഒരു കിലോ ഫാക്ടംഫോസ് അരകിലോ പൊട്ടാഷും ചേര്‍ക്കണം. ആദ്യത്തെ വളം ചേര്‍ത്തതിനുശേഷം 35 ദിവസമായാല്‍ ഒരു കിലോ.ഗ്രാം ഫാക്ടംഫോസ് മാത്രമായി ചേര്‍ക്കാം. വളമിട്ട്, മണ്ണ് കയറ്റിയിടണം. ജൈവവളം മാത്രം നല്‍കുന്നവര്‍, വേപ്പിന്‍പ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, മണ്ണിരവളം ഇവ നല്‍കണം. മഴയുടെ തോതനുസരിച്ച് നന ക്രമീകരിക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കുന്നതാണ് നല്ലത്. തൈകള്‍ നട്ട് 5560 ദിവസമായാല്‍ കാബേജും വിളവെടുക്കാം. കാബേജ് വളര്‍ച്ചയായാല്‍ വിളവെടുക്കണം. കുറച്ച് താത്പര്യം, നല്ല വിത്തിന്റെ ലഭ്യത, ശ്രദ്ധിച്ചുള്ള വിത്തിടലും തൈനടീലും ഇവയെല്ലാം ഒരുമിച്ചാല്‍, കാബേജും  നമ്മുടെ പറമ്പിലും നന്നായി വളരും.

You must be logged in to post a comment Login