കാമുകിയുടെ അര്‍ധനഗ്‌ന ചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കാമുകന്‍ പിടിയില്‍

ചവറ: സഹപാഠിയായ കാമുകിയുടെ അര്‍ധനഗ്‌ന ചിത്രങ്ങളെടുത്ത് മൊബൈല്‍ ഫോണിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കാമുകന്‍ പിടിയില്‍. ചിറ്റൂര്‍ സ്വദേശിയും എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുമായ ലെവിന്‍ ടെറി ഫെര്‍ണാണ്ടസിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ പതിവായി എത്തിയിരുന്നു. തുടര്‍ന്ന് അവസരം കിട്ടിയപ്പോള്‍ വീട്ടില്‍വച്ച് മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ അര്‍ധ നഗ്‌നചിത്രം പകര്‍ത്തുകയും ചെയ്തു.വീട്ടില്‍വച്ചും കാറില്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡിപ്പിച്ചതായും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് അറസ്റ്റുചെയ്തത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് വിവരം. നാഗര്‍കോവിലുള്ള ഒരു എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയാണ് യുവാവ്.അതേസമയം യുവാവ് കേളജില്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പോലീസിന് വിവരം ലഭിച്ചു. കാമുകന്റെ സുഹൃത്തുക്കളാണ് ചിത്രം മൊബൈലില്‍ പ്രചരിച്ചതായ വാര്‍ത്ത പെണ്‍കുട്ടിയെ അറിയിച്ചത്. ഇതോടെയാണ് കള്ളക്കാമുകന്‍ കുടുങ്ങിയത്.

You must be logged in to post a comment Login