കായ എരിശ്ശേരി (സിമ്പിള്‍)

14657334_1045219975595756_3576013856132580794_n

മത്തങ്ങ-പയര്‍ എരിശ്ശേരി, കായ-ചേന എരിശ്ശേരി ഇതൊക്കെ എല്ലാവരും പ്രയോഗിച്ചിട്ടുള്ള സമ്പവങ്ങളായിരിക്കും. ഈ കായ എരിശ്ശേരിയുടെ പ്രത്യേകത നിര്‍മ്മാണം തുലോം സിമ്പിള്‍ ആണ് എന്നുള്ളതാണ്. ഇതിന് (1-2) കായ മാത്രം മതി. അരപ്പിന്റെ കാര്യമില്ല. ജീരകം, കുരുമുളക് ചേര്‍ക്കും.

വേണ്ട സാധനങ്ങള്‍

1-2 കായ പടത്തിലെ പോലെ നുറുക്കി വക്കുക.
കുറച്ചു തേങ്ങ ചതച്ചു വക്കുക.

ചെയ്യേണ്ട കാര്യങ്ങള്‍

കായ നുറുക്കിയത് ആവശ്യത്തിന് ഉപ്പും മുളകും മഞ്ഞളും കുറച്ച് വെള്ളവും ചേര്‍ത്ത് വേവിക്കുക. കുക്കറിലാണെങ്കില്‍ ഒരു വിസില്‍.

ഒരു ചീന ചട്ടീല് (ജപ്പാന്‍ ചട്ടി ആയാലും ഇന്ത്യന്‍ ചട്ടി ആയാലും പ്രശ്നമില്ല) വെളിച്ചെണ്ണ അല്പം എടുത്ത് ചൂടാക്കുക. അതില്‍ കടുക് പൊട്ടിക്കുക. ജീരകം അതിനു ശേഷം ഇടുക. ജീരകം കരിയാന്‍ സമ്മതിക്കരുത്. അപ്പോഴേക്കും നാളികേരം ചതച്ചത് ചേര്‍ത്തിളക്കുക. നാളികേരം പുളിയനുറുമ്പിന്റെ കളര്‍ ആകുന്നതു വരെ ചെറുചൂടില്‍ വറുക്കുക. ആ കളര്‍ ലഭിച്ചാല്‍ അതില്‍ വേവിച്ച കായ ചേര്‍ക്കുക. ഈ കായ മിശ്രിതത്തില്‍ വെള്ളം അധികം ഉണ്ടാകരുത്. ഒരു തരം ഡ്രൈ പരുവം.

മൊത്തത്തില്‍ ഇളക്കുക. എരിശ്ശേരി ഉരുത്തിരിഞ്ഞുവരുന്നതു നമുക്ക് കാണാം. വാങ്ങുന്നതിനു മുമ്പ് അല്പം കുരുമുളകു പൊടി ചേര്‍ക്കുക

You must be logged in to post a comment Login