കാര്യവട്ടത്ത് സഞ്‍ജുവിൻെറ വെടിക്കെട്ട്; 48 പന്തിൽ നിന്ന് 91 റൺസ്

 

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എക്കെതിരെ നടക്കുന്ന അവസാന ഏകദിനത്തിൽ ഇന്ത്യ എക്കായി വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസൺ. ഔട്ട് ഫീൽഡ് നനഞ്ഞിരിക്കുന്നതിനാൽ മത്സരം 20 ഓവറാക്കി ചുരുക്കിയിട്ടുണ്ട്. 27 പന്തിൽ നിന്ന് അർധശതകം തികച്ച സഞ്ജു 48 പന്തിൽ നിന്ന് 91 റൺസെടുത്താണ് പുറത്തായത്. ആറ് ഫോറും ഏഴ് സിക്സറും അടക്കം മിന്നൽ വേഗത്തിലായിരുന്നു താരത്തിൻെറ ഇന്നിങ്സ്.

ഇന്ത്യക്കായി ശിഖർ ധവാനും അർധശതകം നേടി. 36 പന്തിൽ നിന്നാണ് ധവാൻ 51 റൺസ് നേടിയത്. ധവാനും സഞ്ജുവും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയർത്തി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 19 പന്തിൽ നിന്ന് 36 റൺസെടുത്തു. 20 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു.

ദക്ഷിണാഫ്രിക്ക എക്കെതിരെ ഇന്ത്യ അഞ്ച് ഏകദിനങ്ങളാണ് കളിക്കുന്നത്. നിലവിൽ 3-1 എന്ന നിലയിൽ ഇന്ത്യ മുന്നിലാണ്. പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞു. നാലാം ഏകദിനത്തിൽ നാല് റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

You must be logged in to post a comment Login