കാറല്ല ‘ക്വാഡ്രിസൈക്കിള്‍’

നാലു ചക്രങ്ങളുള്ള പുതിയ വാഹനം ബജാജ് പുറത്തിറക്കി. കാറിലേതു പോലെ സീറ്റ് ബെല്‍റ്റൊക്കെ ഇതിലും ഘടിപ്പിച്ചിട്ടുണ്ട്. പക്ഷേ കാറല്ലെന്നു മാത്രം. ക്വാഡ്രിസൈക്കിള്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ പുതിയ വാഹനത്തിലൂടെ രാജ്യത്തെ ആദ്യ ക്വാഡ്രി സൈക്കിള്‍ ഉത്പ്പാദന കമ്പനിയായി മാറിയിരിക്കുകയാണ് ബജാജ്.


ബജാജ് ആര്‍ ഇ 60 എന്നാണ് ഈ വാഹനത്തിന്റെ പേര്. ഇന്ത്യയിലെ റോഡുകള്‍ക്കനുകൂലമായാണ് വാഹനത്തിന്റെ നിര്‍മിതി. വിലയും കുറവാണ്. മറ്റു കാ്യങ്ങളിലൊക്കെ കാറിനു തുല്യമാണ് ഈ വണ്ടി. എന്നാല്‍ കാറിന്റെ ഗണത്തില്‍ പെടുത്താനും സാധിക്കില്ല. ഏതായാലും പുതിയ വാഹനത്തോടെ പുതിയ പരീക്ഷണത്തിനാണ് ബജാജ് ഒരുങ്ങുന്നത്.

You must be logged in to post a comment Login