കാറുകളില്‍ എയര്‍ബാഗും സ്പീഡ് അലര്‍ട്ടും നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: 2019 ജൂലൈ ഒന്നു മുതല്‍ പുറത്തിറക്കുന്ന കാറുകളില്‍ സുരക്ഷാ സംവിധാനം നിർബന്ധമാക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ഗതാഗതമന്ത്രാലയം. എയര്‍ബാഗ്, സ്പീഡ് അലര്‍ട്ട്, പാര്‍ക്കിങ് സെന്‍സര്‍ എന്നിവ എല്ലാ കാറുകളിലും നിര്‍ബന്ധമാക്കണം. ഇത് സംബന്ധിച്ച് മന്ത്രാലയം ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ വാഹനം 80 കിലോമീറ്ററിനു മുകളില്‍ എത്തുമ്പോള്‍ സ്പീഡ് റിമൈന്‍ഡര്‍ മുന്നറിയിപ്പ് നല്‍കും. നിലവില്‍ ആഢംബര വാഹനങ്ങളില്‍ മാത്രമാണ് ഈ സൗകര്യങ്ങള്‍ ഉള്ളത്. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.

അശ്രദ്ധയും അമിതവേഗതയും മൂലം ഒരു വര്‍ഷം ആയിരക്കണക്കിനുപേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്.

You must be logged in to post a comment Login