കാറുകളുടെ സുരക്ഷയ്ക്ക് ബാറ്ററി പരിചരണം

എഞ്ചിന്‍ പോലെതന്നെ പരമപ്രധാനമാണ് വാഹനത്തിന്റെ ബാറ്ററിയും.സ്‌റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്നു എന്നതു മാത്രമല്ല, ഇഗ്‌നീഷ്യന്‍, ലൈറ്റുകള്‍, സ്‌റീരിയോ തുടങ്ങി മിക്ക ഉപകരണങ്ങള്‍ക്കും വേണ്ട എക്‌സ്ട്രാ പവര്‍ നല്‍കുന്നത് ബാറ്ററിയാണ്. നിരന്തരമായി പ്രശ്‌നങ്ങളുണ്ടാക്കാത്തതുകൊണ്ട് നാം ബാറ്ററിയുടെ ‘പവര്‍ ‘ അറിയുന്നില്ലെന്നു മാത്രം. ഒരു ബാറ്ററി, നന്നായി സംരക്ഷിച്ചാല്‍ 45 വര്‍ഷം വരെ നിലനില്‍ക്കും. പക്ഷേ, ആധുനികകാലത്ത് പല കാറുകളിലും അമിതജോലി ചെയ്ത് ബാറ്ററികളുടെ ‘വെടി’ പെട്ടെന്ന് തീരാറാണ് പതിവ്.ബാറ്ററി യഥാവിധം സംരക്ഷിച്ചെങ്കില്‍ മാത്രമേ കാറുകള്‍ നീണ്ട കാലം ഉപയോഗിക്കാന്‍ കഴിയൂ.അല്ലെങ്കില്‍ എത്രയും പെട്ടെന്ന് ഷെഡില്‍ കേറ്റേണ്ടി വരും.

1000 വാട്‌സിന്റെ സ്പീക്കറുകളും ഹൈപവര്‍ ആംപ്‌ളിഫയറുമൊക്കെ ഉപയോഗിക്കുമ്പോള്‍ ബാറ്ററി വേഗം ‘ഡ്രൈ’ ആകും. ഇത്തരം ഉപകരണങ്ങള്‍ക്കുവേണ്ടി മാത്രം മറ്റൊരു പവര്‍ സപ്ലേ ഫിറ്റു ചെയ്യുന്നതാണ് ബാറ്ററി ലൈഫ് കൂട്ടാന്‍ നല്ലത്.

ആധുനിക കാറുകളില്‍ ബാറ്ററിയുടെ വോള്‍ട്ടേജ്, കാര്‍ ഓടുമ്പോള്‍ 20 ശതമാനം കൂടുതലായിരിക്കണമെന്നാണ് വിദഗ്ധാഭിപ്രായം.  ഉദാഹാരണമായി, 12 വോള്‍ട്ട് ബാറ്ററിയുടെ വോള്‍ട്ടേജ്, കാര്‍ ഓടുന്ന അവസ്ഥയില്‍ പരിശോധിക്കുമ്പോള്‍ 14.4 വോള്‍ട്ടായിരിക്കണം. ആള്‍ട്ടര്‍നേറ്റിന്റെ പ്രശ്‌നം മൂലമോ ചാര്‍ജിങ് സംവിധാനത്തിന്റെ ന്യൂനത മൂലമോ ബാറ്ററിയുടെ പഴക്കം മൂലമോ ബാറ്റി ചാര്‍ജാകാതിരിക്കാം. കാര്‍ ഓടുമ്പോള്‍ മാത്രമാണ് ബാറ്ററി, ആള്‍ട്ടനേറ്റര്‍ വഴി ചാര്‍ജാകുന്നത്. എഞ്ചിന്‍ ഓഫ് ചെയ്ത ശേഷം സ്‌റീരിയോപോലെയുള്ള ഉപകരണങ്ങളൊന്നും പ്രവര്‍ത്തിപ്പിക്കരുത്. ഇത് ബാറ്ററിയെ ഡ്രൈ ആക്കും.
skodadcxgdfchngh
മൂന്നു മാസം കൂടുമ്പോള്‍ ബാറ്ററിയിലെ വെള്ളം പരിശോധിക്കണം. കുറവുണ്ടെങ്കില്‍ നിറയ്ക്കണം. ബാറ്ററിയുടെ ടെര്‍മിനലുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കണം. ബാറ്ററി ടെര്‍മിനലുകളില്‍ കണക്ട് ചെയ്തിരിക്കുന്ന കേബിളുകളുടെ അറ്റം രാസപദാര്‍ഥങ്ങള്‍ കൊണ്ടു മൂടിയിട്ടുണ്ടെങ്കില്‍ ഇത് വെള്ള ഇളംനീല നിറത്തിലുള്ള നനഞ്ഞ പൊടിപോലെ തോന്നിക്കും  കോളയോ ബേക്കിങ് സോഡയോ വെള്ളത്തില്‍ കലര്‍ത്തി അതിനുമേല്‍ ഒഴിക്കുക.ബാറ്ററി ടെര്‍മിനലിലെ ആസിഡിനെ ഇവയിലടങ്ങിയിരിക്കുന്ന സോഡിയം ബൈ കാര്‍ബണേറ്റ് നശിപ്പിച്ചു കൊള്ളും. എന്നിട്ട് വെള്ളമൊഴിച്ച് കഴുകിയ ശേഷം തുടയ്ക്കുക.

ടെര്‍മിനലുകള്‍ വൃത്തിയാക്കാനായി കേബിള്‍ ഊരിമാറ്റുമ്പോള്‍ ആദ്യം നെഗറ്റീവ്  പോളും പിന്നീട് പോസിറ്റീവ് പോളും ഊരുക. കൂടാതെ, ആധുനിക കാറുകളിലെ സെക്യൂരിറ്റി സിസ്‌റവും മറ്റും ബാറ്ററി ഊരുമ്പോള്‍ ശബ്ദമുണ്ടാക്കിയേക്കാം. ഡോര്‍ ഉടന്‍ ലോക്ക് ആവുകയും ചെയ്യാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കാറിന്റെ കീ കൈയില്‍ത്തന്നെ സൂക്ഷിക്കുക.
ടെര്‍മിനലുകള്‍ വൃത്തിയാക്കാന്‍ പഴയ ടൂത്ത് ബ്രഷ് ഉപയോഗിക്കാം. വൃത്തിയാക്കിയശേഷം ടെര്‍മിനലുകളില്‍ പെട്രോളിയം ജെല്ലി പുരട്ടുന്നത്, തുടര്‍ന്ന് രാസപ്രവര്‍ത്തനം നടക്കുന്നത് തടയും.

ദീര്‍ഘകാലം കാര്‍ ഓടിക്കാതിരിക്കുകയോ സ്‌റാര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുമ്പോള്‍ ബാറ്ററി ടെര്‍മിനലുകള്‍ ഊരിയിടുക. അല്ലെങ്കില്‍ ബാറ്ററി, കുറച്ച് ദിവസം കൊണ്ട് ഡിസ്ച്ചാര്‍ജാകും.അല്പം ശ്രദ്ധ കൊടുത്താല്‍ ചെറിയ ബാറ്ററി പ്രശ്‌നങ്ങള്‍ക്ക് പോലും വര്‍ഷോപ് കേറിയിറങ്ങുന്നത് ഒഴിവാക്കാം.

You must be logged in to post a comment Login