കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി താക്കോല്‍ ആവശ്യമില്ല; പകരം മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കാന്‍ ബിഎംഡബ്ല്യൂ (വീഡിയോ)

 

കാറുകളില്‍ ഇനി താക്കോലുകള്‍ ഉപയോഗിക്കണമോ എന്ന ചിന്തയിലാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ. ബിഎംഡബ്ല്യൂവിന്റെ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഇതിനോടകം തന്നെ വലിയ പ്രചാരം നേടിയിട്ടുണ്ട്.

കാറിലെ മള്‍ട്ടിമീഡിയാ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനും നിലവില്‍ ബിഎംഡബ്ല്യു ആപ്പ് ഉപയോഗിച്ചുവരുന്നുണ്ട്. ആളുകളെല്ലാം തന്നെ സ്മാര്‍ട്‌ഫോണ്‍ കയ്യില്‍ കരുതുന്നവരായതും കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ താക്കോല്‍ എന്ന ആശയം ഇനിയും വേണോ എന്ന ചിന്തയിലേക്ക് ബിഎംഡബ്ല്യുവിനെ എത്തിക്കുന്നതിന് കാരണമായിട്ടുണ്ട്.

അത് മാത്രമല്ല ബിഎംഡബ്ല്യു ഉപഭോക്താക്കള്‍ക്കായുള്ള മറ്റ് സേവനങ്ങളും സ്മാര്‍ട്‌ഫോണ്‍ വഴിയാക്കുന്നതിനെ കുറിച്ചും ബിഎംഡബ്ല്യു കാര്യമായി ആലോചിക്കുന്നുണ്ട്. എന്തായാലും പുതിയ ആശയം എത്രത്തോളം പ്രാവര്‍ത്തികമാണെന്ന് കമ്പനി പരിശോധിച്ച് വരികയാണ്. എന്തുതന്നെയായാലും കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന കാലം അത്ര വിദൂരമല്ല.

You must be logged in to post a comment Login