കാലിക്കറ്റ് സര്‍വകലാശാല ഡിഗ്രി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ തുടരും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ തുടരും. വൈസ് ചാന്‍സലറുടെ തീരുമാന പ്രകാരം രജിസ്ട്രാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം കഴിഞ്ഞ തവണ യു.ജി.സി എടുത്ത് കളഞ്ഞപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തലാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വീണ്ടും തുടങ്ങിയത്. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ തുടരണമെന്നും വിദൂര ബിരുദ പഠന ഫീസ് കുറക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ 17 ദിവസമായി സര്‍വകലാശാലക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ റിലേ സമരം നടത്തി വരികയാണ്.

You must be logged in to post a comment Login