കാലിത്തീറ്റ കുംഭകോണം;ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ സിബിഐയ്ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നടപടി. സിബിഐ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ആവശ്യപ്പെട്ടിരിക്കുന്നത്. ചികിത്സയ്ക്കുവേണ്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലാലു സുപ്രീം കോടതിയെ സമീപിച്ചത്.

You must be logged in to post a comment Login