കാലിത്തീറ്റ കുംഭകോണം: വിധിക്കെതിരെ ലാലു ഹൈക്കോടതിയില്‍

കാലിത്തീറ്റ കുംഭകോണ കേസില്‍ അഞ്ചു വര്‍ഷം തടവും 25 ലക്ഷം പിഴയും ചുമത്തിക്കൊണ്ടുള്ള സിബിഐ കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി ലാലുപ്രസാദ് യാദവ് ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു.

ഇതോടൊപ്പം ജാമ്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഹര്‍ജിയില്‍ നാളെ കോടതി വാദം കേള്‍ക്കും.
കേസില്‍ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി അഞ്ചു വര്‍ഷം തടവും 25 ലക്ഷം പിഴയും ചുമത്തിയിരുന്നു.

You must be logged in to post a comment Login