കാഴ്ച്ചകള്‍ നിറയുന്ന ധര്‍മടം തുരുത്ത്

14183730_1618822631748812_1056317249588251668_n

പ്രണയമാണ് യാത്രയോട് കൂടുക്കാരുടെ ഇന്നത്തെ യാത്ര ധര്‍മടം തുരുത്തിലേക്ക് ആയിരുന്നു.തലശേരിയിലെ ധര്‍മടം തുരുത്ത് സഞ്ചാരികള്‍ക്കു വേറിട്ട അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. നാലു ഭാഗവും അറബിക്കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ആറ് ഏക്കര്‍ വരുന്ന കൊച്ചു ദീപാണ് ധര്‍മടം തുരുത്ത്.
സഞ്ചാരികളെ ധര്‍മടം തുരുത്ത് കുറച്ചൊന്നുമല്ല മോഹിപ്പിക്കുന്നത് . കേരളത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം ദൃശ്യമാകുന്ന ചുരുക്കം സ്ഥലങ്ങളില്‍ ഒന്നാണ് ധര്‍മടം.
തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് മുഴപ്പിലങ്ങാട് കടല്‍ത്തീരത്തുനിന്നും കാണുവാന്‍ കഴിയും. വേലിയിറക്കത്തിന്റെ സമയത്ത് ദ്വീപിലേക്ക് കടലിലൂടെ നടന്നുപോകാന്‍ സാധിക്കും.
വേലിയേറ്റമില്ലെങ്കില് കടലില് കാല് നനച്ചിരിക്കാവുന്ന വിധം ശാന്തമായ കടല്. നീലക്കൊടുവേലി ഉള്‍പ്പെടെ അപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങളുടെ വലിയ കലവറ തന്നെയാണ് ധര്‍മടം തുരുത്തിലുള്ളത്. അപൂര്‍വ്വഇനങ്ങളില്‍പ്പെട്ട പക്ഷികളും വന്യജീവികളും ഇവിടെയുണ്ട്. തുരുത്തിലെത്തിയാല് മറ്റൊരു ലോകത്തെത്തിയ അനുഭൂതിയാണ് നമുക്കുണ്ടാകുക.
ചുറ്റും കടലാണെങ്കിലും തുരുത്തിനുള്ളിലെ കിണറില്‍ നിന്നും സഞ്ചാരികള്‍ക്കു ശുദ്ധജലം തന്നെ ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ധര്‍മടം പഞ്ചായത്തില്‍പ്പെടുന്ന തുരുത്തിലേക്കു കടല്‍ തീരത്തു നിന്നു കടലിലൂടെ ഒരു കിലോമീറ്റര് ദൂരമാണുള്ളത്.
പക്ഷിനിരീക്ഷണത്തിനും വാനനിരീക്ഷണത്തിനും തുരുത്ത് നല്ലൊരു കേന്ദ്രമാണ്. വേലിയിറക്ക സമയത്ത് കാല്‍നടയായി തുരുത്തിലെത്തുന്നവര്‍ വേലിയേറ്റത്തിനു മുമ്പു തിരിച്ചു കരക്കെത്തിയില്ലെങ്കില്‍ ക്ഷുദ്രജീവികള്‍ക്കൊപ്പം തുരുത്തില്‍ രാത്രി കഴിയേണ്ടി വരും.
സ്വകാര്യ വ്യക്തികളുടെ തോണി ബുക്ക് ചെയ്തു തുരുത്തിലേക്ക് പോകുന്നവര്‍ ഏറെയാണ്. തലശേരിയില്‍ നിന്നും മൂന്നര കിലോമീറ്റര് ദൂരത്തിലും കണ്ണൂരില്‍ നിന്നും പത്തു കിലോമീറ്റര് ദൂരത്തിലുമാണു തുരുത്ത് സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍് നിന്നും വരുന്ന സഞ്ചാരികള്ക്കു മൂന്നര കിലോമീറ്റര് വരുന്ന മുഴപ്പിലങ്ങാടു െരെഡവിംങ്ങ് ബീച്ചിലൂടെ സുന്ദരമായ യാത്ര നടത്തി മൊയ്തു പാലം കടന്ന് വലതു ഭാഗത്തുള്ള റോഡിലൂടെ ധര്‍മ്മടം ഫെസ്റ്റിവെല്‍് സെന്ററും സന്ദര്‍ശിച്ചു ധര്മ്മടം തുരുത്തിലെത്താവുന്നതാണ്. തലശേരി ഭാഗത്തു നിന്നും വരുന്നവര്‍ക്ക് തലശേരി കോട്ടയും ഓവര്ബറീസ് ഫോളിയും സി വ്യൂ പാര്‍്ക്കും സെന്റിനറി പാര്‍ക്കും കണ്ട് ധര്‍മ്മടം മീത്തലെ പീടിക വഴി പഴയ ധര്‍മ തിയറ്ററിന്റെ മുന്നിലുള്ള റോഡിലൂടെ സഞ്ചരിച്ചാല്‍് ധര്‍മടം തുരുത്തിലെത്താവുന്നതാണ്.
മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ :
?? ഓവര്‍ബറിസ് ഫോളി
?? ഓടത്തില്‍ പള്ളി
?? തലശ്ശേരി കടല്‍പ്പാലം
?? തലശ്ശേരി കോട്ട
?? തലശ്ശേരി സ്റ്റേഡിയം
?? സെന്റിനറി പാര്‍ക്ക്
?? ധര്‍മ്മടം ബീച്ച്
?? മുഴപ്പിലങ്ങാട് ബീച്ച്

You must be logged in to post a comment Login