കാവ്യ-ദിലീപ് രണ്ടാം വിവാഹവാര്‍ഷിക ആഘോഷം തായ്‌ലാന്റില്‍ (വീഡിയോ, ചിത്രങ്ങള്‍)

തായ്‌ലാന്റ്: ഇന്നലെ താരദമ്പതികളായ കാവ്യ-ദിലീപിന്റെ രണ്ടാം വിവാഹ വാര്‍ഷികമായിരുന്നു. വിവാഹ വാര്‍ഷികത്തിന് എങ്ങനെയായിരിക്കും ആഘോഷമെന്ന് തലപുകഞ്ഞ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇത്തവണ പ്രൊഫസര്‍ ഡിങ്കന്റെ സെറ്റിലായിരുന്നു വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ദിലീപ് ഷൂട്ടിങ് തിരക്കുകളിലായി തായ്‌ലാന്റിലാണ്. ഡിങ്കന്റെ തായ്‌ലന്‍ഡ് സെറ്റില്‍വെച്ചായിരുന്നു അണിയറപ്രവര്‍ത്തകര്‍ വിവാഹവാര്‍ഷികം ആഘോഷമാക്കി മാറ്റിയത്. റാഫി, സംവിധായകന്‍ രാമചന്ദ്രബാബു, വ്യാസന്‍ കെ.പി തുടങ്ങിയവര്‍ ദിലീപിനൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. കാവ്യയും കുഞ്ഞും വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാത്തതിന്റെ സങ്കടവും ആരാധകര്‍ക്കുണ്ട്. മൂന്നുകേക്കുകളാണ് വിവാഹവാര്‍ഷികത്തിനായി ദിലീപിന്റെ മുന്നില്‍ ഉണ്ടായിരുന്നത്. സെറ്റിലുള്ള എല്ലാവര്‍ക്കും ദിലീപ് തന്നെയാണ് കേക്ക് മുറിച്ച് നല്‍കിയത്.

കാവ്യ മാധവനും കുഞ്ഞ് മഹാലക്ഷ്മിയും നാട്ടിലാണ്. അടുത്തിടെയായിരുന്നു മകളുടെ നൂലുകെട്ട് ചടങ്ങ് നടത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു. രണ്ട് വര്‍ഷം മുന്‍പുള്ള നവംബര്‍ 25നായിരുന്നു ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ഡിങ്കന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചുവരെ ദിലീപ് വിദേശത്തായിരിക്കും. പട്ടായ, ബാങ്കോക്ക്, തായ്‌ലന്റ്് എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് മറ്റുതാരങ്ങള്‍. നിര്‍മാണം സനല്‍ തോട്ടം.

ജാപ്പനീസ്, തായ്‌ലാന്റ് സിനിമകളിലെ വിഖ്യാത സ്റ്റണ്ട് മാസ്റ്റര്‍ കേച്ച കംബക്ഡിയാണ് സിനിമയുടെ ഫൈറ്റ് മാസ്റ്റര്‍. തായ്‌ലന്‍ഡില്‍ നിന്നുള്ള സാങ്കേതികപ്രവര്‍ത്തകരും ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രജനി-ശങ്കര്‍ ചിത്രം 2.0യുടെ ത്രിഡി ക്യാമറാ ക്രൂ ആണ് ഡിങ്കനു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ദിലീപ് മൂന്നുവേഷത്തില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്

You must be logged in to post a comment Login