കാശ്മീരിലെ പ്രളയത്തില്‍ നടി അപൂര്‍വ ബേസ് ഉള്‍പ്പെടെ നൂറോളം മലയാളികള്‍ കുടുങ്ങി

കൊച്ചി: ജമ്മു കാശ്മീരില്‍ ട്രക്കിംഗിന് പോയ മലയാളി നടി അപൂര്‍വ ബേസ് അടക്കം നൂറോളം മലയാളികള്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 31ന് 15 പേരടങ്ങുന്ന സംഘം ട്രക്കിംഗിന് പോയത്. ഇന്നലെ മുതല്‍ അപൂര്‍വയെ കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ലെന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും അമ്മ മാധ്യമങ്ങങ്ങളോട് പറഞ്ഞു. പ്രളയത്തില്‍ പ്രദേശത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. മലര്‍വാടി ആര്‍ട്‌സ് കഌ്, പത്മശ്രീ സരോജ്കുമാര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് അപൂര്‍വ.
03
അതേസമയം, കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളടക്കം നൂറോളം പേര്‍ ഒറ്റപ്പെട്ടു പോയതായി റിപ്പോര്‍ട്ട്. തലസ്ഭാന നഗരമായ ശ്രീനഗറില്‍ എഴുപതോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഉപയോകായുക്ത ജസ്റ്റീസ് ബാലചന്ദ്രന്‍ നായര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ കുടുങ്ങിക്കിടക്കുന്നവരില പെടുന്നു. 20 ഓളം പേര്‍ക്ക് വിമാനത്താവളത്തില്‍ നിന്നു പുറത്തുകടക്കാനായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താന്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. മലയാളികള്‍ സുരക്ഷിതരാണെന്നു അധികൃതര്‍ വ്യക്തമാക്കി.

You must be logged in to post a comment Login