കാഷ്‌ലെസ് ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കി മുത്തൂറ്റ് ഫിനാന്‍സ്

muthoot-finance

കൊച്ചി: കാഷ്‌ലെസ് ആയി വായ്പ എടുക്കാനും തിരിച്ചടയ്ക്കാനും നിലവിലുള്ള വായ്പയുടെ പലിശ അടയ്ക്കാനും മറ്റും ഇടപാടുകാരെ സഹായിക്കുന്ന വിവിധ സങ്കേതങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ലഭ്യമാക്കി. സ്വര്‍ണപ്പണയത്തിന്‍മേല്‍ നല്‍കുന്ന വായ്പ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കുകയോ അല്ലെങ്കില്‍ പ്രീ പെയ്ഡി വിസ കാര്‍ഡിലേക്ക് നല്‍കുവാനോ ഉള്ള സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്. കമ്പനിയുടെ ഓണ്‍ലൈന്‍ വെബ് പ്ലാറ്റ്‌ഫോം ആയ വെബ്‌പേ, മൊബൈല്‍ ആപ്‌ളിക്കേഷന്‍ ആയ ഐ മുത്തൂറ്റ് എന്നിവ വഴി വായ്പയുടെ തിരിച്ചടവു നടത്താം. അല്ലെങ്കില്‍ ആര്‍ടിജിഎസ്, നെഫ്റ്റ്, ഐഎംപിഎസ് തുടങ്ങിയ ബാങ്കിംഗ് ട്രാന്‍സ്ഫറിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കപെടുത്താം. ചെക്ക്, ഡിമാണ്ട് ഡ്രാഫ്റ്റ് തുടങ്ങിയവയും കമ്പനി സ്വീകരിക്കുന്നു.

എവിടെനിന്നും ഏതു സമയത്തും ഉപഭോക്താക്കള്‍ക്ക് അവരുടെ വായ്പയും പലിശയും ഒണ്‍ലൈനായി തിരിച്ചടയ്ക്കുന്നതിനു സാങ്കേതികവിദ്യയുടെ സഹായത്തോടെ സൗകര്യമൊരുക്കുവാന്‍ കമ്പനി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ ഈ സംഘടിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തങ്ങളുടെ വായ്പയുടെ വലുപ്പം ഏതാണ്ട് 40,000 രൂപയ്ക്ക് ചുറ്റളവിലാണ്. ഇതില്‍ 70 ശതമാനവും കാഷ് ഇടപാടുകളുമാണ്.

എന്നാല്‍ നോട്ടു പിന്‍വലിക്കല്‍ വന്നതിനുശേഷം ഡിജിറ്റല്‍ ചാനലുകള്‍ വഴിയുള്ള ഇടപാടുകളില്‍ 550 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വായ്പ നല്‍കല്‍, വായ്പ തിരിച്ചടയ്ക്കല്‍ എന്നിവയുടെ 60 ശതമാനവും ഡിജിറ്റല്‍ ചാനലുകളിലേക്കു മാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

You must be logged in to post a comment Login