കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇടുക്കിയില്‍ ഡീന്‍: മാറിമറഞ്ഞ് സ്ഥാനാര്‍ത്ഥിപട്ടിക, പതിമൂന്ന് സീറ്റുകളില്‍ തീരുമാനമായി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പതിമൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഹൈമാന്‍ഡ് പുറത്തുവിട്ടു. സോണിയാഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗത്തിന് ശേഷമാണ് പട്ടിക പുറത്തു വിട്ടത്. യോഗത്തില്‍ കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പങ്കെടുത്തത്.

തിരുവനന്തപുരത്ത് ശശി തരൂര്‍, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, എറണാകുളത്ത് ഹൈബി ഈഡന്‍, ചാലക്കുടി ബെന്നി ബഹന്നാന്‍, തൃശൂരില്‍ ടിഎന്‍ പ്രതാപന്‍, ആലത്തൂരില്‍ രമ്യാ ഹരിദാസ്, പാലക്കാട് വികെ ശ്രീകണ്ഠന്‍, കോഴിക്കോട് എംകെ രാഘവന്‍, കണ്ണൂരില്‍ കെ സുധാകരന്‍, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക.

ആലപ്പുഴ, വയനാട് ആറ്റിങ്ങല്‍ എന്നീ മൂന്നു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നാളെ വൈകുന്നേരത്തോടെ മാത്രമേ പ്രഖ്യാപിക്കുകയുള്ളു.
സിറ്റിംഗ് എംപിയായ കെവി തോമസിനെ ഒഴിവാക്കിയാണ് എറണാകുളത്ത് ഹൈബി ഈഡന് സീറ്റ് നല്‍കിയത്.

You must be logged in to post a comment Login